വലയും കൂടും ഉപയോഗിച്ച് മത്സ്യം പിടിക്കുന്നത് വ്യാപകമാകുന്നു

പന്തളം: തോടുകളിൽ സ്വകാര്യവ്യക്തികൾ . പന്തളം മുനിസിപ്പാലിറ്റിയുടെയും തുമ്പമൺ പഞ്ചായത്തി​ൻെറയും മധ്യഭാഗത്തുകൂടി ഒഴുകുന്ന മാവര പെരിയ തോട്ടിലാണ് ഇത്തരം മത്സ്യപ്പിടിത്തം. തോടിന് കുറുകെ വലകൾ വിരിച്ച്​ ദിവസങ്ങളോളം ഇവിടെ മത്സ്യം പിടിക്കുകയാണ്. കുഞ്ഞുമത്സ്യങ്ങളെവരെ പിടിക്കുന്നത്​ വരുംകാലങ്ങളിൽ മത്സ്യലഭ്യത ഇല്ലാതാക്കുമെന്ന്​ നാട്ടുകാർ പറയുന്നു. ഇഴജന്തുക്കളും മറ്റും വലയിൽ കുടുങ്ങിയാൽ പരിസരത്ത് ഉപേക്ഷിക്കുന്നതും ദുർഗന്ധം വരുത്തുന്നതായി നാട്ടുകാർ പറയുന്നു. മാവര തോട്ടിൽനിന്ന്​ ഒഴുകി അച്ചൻകോവിൽ ആറ്റിൽ എത്തിച്ചേരുന്ന കൈത്തോടാണ്​ മാവര തോട്. ഫോട്ടോ: മാവര തോടിനു​കുറുകെ മീൻപിടിക്കാൻ കൂടുംവലയും സ്ഥാപിച്ചിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.