മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്​ സ്വീകരണം

പത്തനംതിട്ട: മാതൃകപരമായ പ്രവര്‍ത്തനങ്ങളാണ് മലങ്കര ഓര്‍ത്തഡോക്‌സ് സമൂഹത്തില്‍ നടത്തുന്നതെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷനായി ചുമതലയേറ്റ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവക്ക്​ തുമ്പമണ്‍ ഭദ്രാസനം നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ ഇതിനകം തനതായ പ്രവര്‍ത്തനശൈലി ആവിഷ്‌കരിക്കുകയും അനേകം പ്രസ്ഥാനങ്ങള്‍ക്ക്​ തുടക്കമിടുകയും ചെയ്ത ബസേലിയോസ് മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുടെ നേതൃത്വം സഭക്ക്​ പുതിയ ദിശാബോധം നല്‍കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മന്ത്രി വീണ ജോര്‍ജ്, കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ, ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്​റ്റം, ഗ്രീഗോറിയോസ് മാര്‍ സ്‌തേഫാനോസ് എപ്പിസ്‌കോപ്പ, ഫാ. ഡോ. എം.ഒ. ജോണ്‍, ഫാ. ചെറിയാന്‍ ടി. ശമുവേല്‍, ഫാ. ടൈറ്റസ് ജോര്‍ജ്, ഫാ. കെ.ജി. മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. പടം: PTL49catholicate മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷനായി ചുമതലയേറ്റ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവക്ക്​ തുമ്പമണ്‍ ഭദ്രാസനം നല്‍കിയ സ്വീകരണം മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.