ആദിപമ്പ-വരട്ടാർ പുനരുജ്ജീവനം ത്വരിതപ്പെടുത്തണം -സി.പി.എം

തിരുവല്ല: ആദിപമ്പ - വരട്ടാർ പുനരുജ്ജീവനം ത്വരിതപ്പെടുത്തണമെന്ന്​ സി.പി.എം ഇരവിപേരൂർ ഏരിയ സമ്മേളനം ആവശ്യ​െപ്പട്ടു. ജനകീയ വീണ്ടെടുപ്പും തുടർന്ന് നടന്ന ജലോത്സവവും കൊണ്ട് ശ്രദ്ധേയമായ ആദി പമ്പ-വരട്ടാർ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടം കുറേക്കൂടി വേഗത്തിൽ ആകണം. നദിയുടെ ആഴവും വീതിയും കൂട്ടുന്ന പദ്ധതി അടുത്തവർഷകാലത്തിനു മുമ്പ്​ പൂർത്തീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മണിമലയാറ്റിൽ കോമളം പാലം പുനർനിർമിക്കുക, റോഡുകൾ സഞ്ചാരയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. രണ്ടു ദിവസം നീണ്ട സമ്മേളനം ഞായറാഴ്ച സമാപിച്ചു. ഏരിയ സെക്രട്ടറി പി.സി. സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം ആർ. ഉണ്ണികൃഷ്ണപിള്ള, ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, ജില്ല സെക്ര​േട്ടറിയറ്റ് അംഗങ്ങളായ അഡ്വ. ഓമല്ലൂർ ശങ്കരൻ, എ. പത്മകുമാർ, അഡ്വ. പീലിപ്പോസ് തോമസ്, അഡ്വ. എൻ. രാജീവ്‌ എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റിയെയും ജില്ല സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. പൊതു സമ്മേളനം തിങ്കളാഴ്ച മന്ത്രി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.