വെച്ചൂച്ചിറ പഞ്ചായത്ത് ഗ്രാമ സഭകൾ ഇന്ന്​ തുടങ്ങും

റാന്നി: വെച്ചൂച്ചിറ പഞ്ചായത്ത് ഗ്രാമ സഭകൾ തിങ്കളാഴ്ച ആരംഭിക്കും. മഹാത്മഗാന്ധി തൊഴിലുറപ്പ് 2022-2023 വർഷത്തെ ലേബർ ബജറ്റ്, ഗുണഭോക്തൃ പട്ടിക അംഗീകാരം, അതിദരിദ്രരുടെ പട്ടിക അവതരണം തുടങ്ങിയവയാണ് പ്രധാന അജണ്ടകൾ. രാവിലെ പതിനൊന്നിന് പതിനഞ്ചാം വാർഡ് സഭ കുന്നം ഗവ. ഹോമിയോ ആശുപത്രിയിലും രണ്ടാം വാർഡ് സഭ പഞ്ചായത്ത് മിനി ഓഡിറ്റോറിയത്തിലും ഒന്നാം വാർഡ് സഭ രണ്ട്​ മണിക്ക്​ കുന്നം ഗവ. എൽ.പി സ്കൂളിലും ചേരും. ചൊവ്വാഴ്ച നാലാം വാർഡ് സഭ രാവിലെ പതിനൊന്നിന്​ വെൺകുറിഞ്ഞി എസ്.എൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലും മൂന്നാം വാർഡ് സഭ രണ്ടിന്​ വാറ്റൂകുന്ന് ഗവ. എൽ.പിയിലും ചേരും. ബുധനാഴ്ച അഞ്ചാം വാർഡ് സഭ പതിനൊന്നു മണിക്ക് മുക്കൂട്ടുതറ സൻെറ്​ തോമസ് പള്ളി ഓഡിറ്റോറിയത്തിലും ആറാം വാർഡ് സഭ രണ്ടിന്​ കൊല്ലമുള സാംസ്കാരിക നിലയത്തിലും നടക്കും. Ptl rni - 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.