കൊടിമരങ്ങൾ നശിപ്പിച്ചതിൽ കോൺഗ്രസ്​ പ്രതിഷേധം

മൈലപ്രാ: കോൺഗ്രസ് യൂനിറ്റ് കമ്മിറ്റി രൂപവത്​കരണ ഭാഗമായി മുട്ടത്ത്പ്പടി, തോണിപ്പാറ, ചരുവിൽപ്പടി എന്നിവിടങ്ങളിൽ സ്ഥാപിച്ച കൊടിമരങ്ങൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് രണ്ടാം ബൂത്ത് കമ്മിറ്റി നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. ഡി.സി.സി വൈസ് പ്രസിഡൻറ്​ അഡ്വ. എ. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ്​ ലിബു മാത്യു അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് മാത്യു തോമസ്, ബിനു മൈലപ്ര, വിൽസൺ തുണ്ടിയത്ത്, ഏൽസി ഈശോ, സുമിത് ചിറയ്ക്കൽ, ശോശാമ്മ ജോൺസൺ, അനിത തോമസ്, രാജേഷ് രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. -------- പടം: PTL47cong booth കൊടിമരങ്ങൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം ഡി.സി.സി വൈസ് പ്രസിഡൻറ്​ അഡ്വ. എ. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.