ബസിൽ വിദ്യാർഥിനിയെ ഉപദ്രവിച്ച വ​യോധികൻ അറസ്​റ്റിൽ

അടൂർ: ബസ്​ കയറുന്നതിനിടെ വിദ്യാർഥിനിയെ കടന്നുപിടിച്ച 70 കാരൻ അറസ്​റ്റിൽ. വള്ളിക്കോട് കുടമുക്ക് മാമൂട് ചാരുവിളയിൽ ശ്രീജിത്ത് ഭവനത്തിൽ കൃഷ്ണൻകുട്ടിയാണ്​ അറസ്​റ്റിലായത്​. വെള്ളിയാഴ്​ചയാണ്​ വിദ്യാർഥിനിയെ ഇയാൾ അപമാനിച്ചത്​. അന്വേഷണത്തിനെടുവിൽ ഞായറാഴ്​ചയാണ്​ പ്രതിയെ തിരിച്ചറിഞ്ഞ്​ അറസ്​റ്റ്​ ചെയ്​തത്​. അമ്മയോടൊപ്പം വീട്ടിലേക്ക് പോകാൻ അടൂർ ടൗണിൽനിന്ന്​ ബസ് കയറുന്നതിനിടെ അതേ ബസിൽ വന്നിറങ്ങിയ ഇയാൾ വിദ്യാർഥിനിയെ തിരക്കിനിടയിൽ കടന്നുപിടിച്ചു. ഭയന്ന കുട്ടി അമ്മയോട് കാര്യം പറഞ്ഞപ്പോഴേക്കും ബസ്, സ്​റ്റാൻഡ് വിട്ടിരുന്നു. ആ സമയംകൊണ്ട് ഇയാൾ കടന്നുകളഞ്ഞിരുന്നു. തുടർന്ന് ബസ് നിർത്തി ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോംഗാർഡിനോട് വിവരം പറഞ്ഞു. വിവിധ സ്ഥാപനങ്ങളുടെ സി.സി ടി.വി പരിശോധിച്ചതിൽനിന്ന്​ വിദ്യാർഥിനിയെ അപമാനിക്കുന്ന ദൃശ്യങ്ങൾ കിട്ടി. ഇയാൾ സ്വകാര്യ സ്​റ്റാൻഡിൽനിന്ന്​ ബസ് കയറി പോകുന്നതായി തിരിച്ചറിഞ്ഞു. അടൂർ മുതൽ പത്തനംതിട്ട വരെ അന്വേഷണം വ്യാപിപ്പിക്കുകയും തുടർന്ന് തോലുഴം ഭാഗത്തുനിന്ന്​ തിരിച്ചറിയുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അടൂർ ഇൻസ്‌പെക്ടർ ടി.ഡി. പ്രജീഷ്​, എസ്​.ഐ മനീഷ്, സി.പി.ഒ അൻസാജു, അനുരാഗ് മുരളീധരൻ, രതീഷ് ചന്ദ്രൻ, സനൽ എന്നിവരാണ്​ പ്രതിയെ പിടികൂടിയത്. ----- പടം: PTL46krishnan kutty അറസ്​റ്റിലായ കൃഷ്​ണൻകുട്ടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.