പന്തളം: കേന്ദ്രമന്ത്രി വി. മുരളീധരൻ തോന്നലൂർ പാട്ടുപുരക്കാവ് ദേവീക്ഷേത്രം സന്ദർശിച്ചു. ഞായറാഴ്ച രാവിലെ പന്തളത്തെത്തിയ കേന്ദ്രമന്ത്രിയെ ബി.ജെ.പി പന്തളം മണ്ഡലം ഭാരവാഹികളും ജനപ്രതിനിധികളും ഷാൾ അണിയിച്ച് സ്വീകരിച്ചു. പന്തളം നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും വികസന ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ജനപ്രതിനിധികളുമായി ചർച്ച നടത്തി. നിരന്തരമായി വെള്ളപ്പൊക്കം മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതം കേന്ദ്രസർക്കാറിൻെറ ശ്രദ്ധയിൽപെടുത്തി അടിയന്തര നടപടി കൈക്കൊള്ളാമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാറിൻെറ മുഴുവൻ പദ്ധതികളും നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാൻ ജനപ്രതിനിധികളും ബി.ജെ.പി പ്രവർത്തകരും മുൻകൈയെടുക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ, നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. --------- ഫോട്ടോ: കേന്ദ്രമന്ത്രി വി. മുരളീധരൻ തോന്നലൂർ പാട്ടുപുരക്കാവ് ദേവീക്ഷേത്രം സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.