വൃക്കരോഗികൾക്ക് പദ്ധതിയുമായി കത്തോലിക്ക സഭ

തിരുവല്ല: വൃക്കരോഗികൾക്ക് ആശ്വാസമേകുന്ന പദ്ധതിയുമായി കത്തോലിക്ക സഭ തിരുവല്ല അതിരൂപതയും പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയും രംഗത്തെത്തി. തിരുവല്ല അതിഭദ്രാസനത്തി‍ൻെറ നവതിയുടെയും അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർകൂറിലോസി‍ൻെറ മെത്രാഭിഷേക രജതജൂബിലിയുടെയും ഭാഗമായാണ് പദ്ധതി. വൃക്കരോഗികളോടൊപ്പം എന്ന പദ്ധതി കർദിനാൾ ക്ലീമിസ് കാതോലിക്കോസ് ഡയാലിസിസ് ഫൗണ്ടേഷനിലൂടെയാണ് നടപ്പാക്കുക. ഇതോടൊപ്പം പുഷ്പഗിരി ആശുപത്രിയിൽ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗവും ഹെൽത്ത് ടൂറിസം ഫൗണ്ടേഷനും ആരംഭിക്കുകയാണ്. മൂന്നു പദ്ധതികളുടെയും ഉദ്ഘാടനം 13ന് വൈകിട്ട് 3.30ന് പുഷ്പഗിരി ആശുപത്രി സെനറ്റ് ഹാളിൽ നടക്കും. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഡയാലിസിസ് ഫൗണ്ടേഷ‍​ൻെറയും ഹെൽത്ത് ടൂറിസം ഫൗണ്ടേഷ‍​ൻെറയും ഉദ്ഘാടനം നിർവഹിക്കും. ഡോ. തോമസ് മാർകൂറിലോസ് അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ ഡോ. തോമസ് മാർകൂറിലോസ്, ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് പരിയാരത്ത്, നെഫ്രോളജി വിഭാഗം മേധാവി ഡോ. റീന തോമസ്, പി.എം.ആർ വിഭാഗം ഇൻചാർജ് ഡോ. ജിമ്മി ജോസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.