പൊലീസും മനുഷ്യാവകാശവും: സെമിനാർ

പത്തനംതിട്ട: കേരള പൊലീസ് അസോസിയേഷൻ, കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പൊലീസും മനുഷ്യാവകാശവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ ജില്ല വൈസ് പ്രസിഡൻറ് സി. മധു അധ്യക്ഷതവഹിച്ചു. കെ.പി.എ ജില്ല സെക്രട്ടറി ജി. സക്കറിയ, അഡ്വ. കെ.ബി. രാജശേഖരകുറുപ്പ്, കെ.പി.എ ജില്ല സെക്രട്ടറി കെ.ബി. അജി, അഡ്വ. ടി. സക്കീർ ഹുസൈൻ, ആർ. പ്രദീപ്കുമാർ, രാജേഷ് വള്ളിക്കോട്, വി. പ്രദീപ്, കെ.ജി. സദാശിവൻ, ടി.എൻ. അനീഷ്, പി.എച്ച്. അൻസിം, വിജയകാന്ത്, ഇ. നിസാമുദ്ദീൻ, ഐ. ഷിറാസ് തുടങ്ങിയവർ സംസാരിച്ചു. '' Photo: കെ.പി.എ-കെ.പി.ഒ.എ ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാർ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.