മനുഷ്യാവകാശ ദിനാചരണം

പത്തനംതിട്ട: കാതോലിക്കേറ്റ് നാഷനൽ സർവിസ് സ്കീം യൂനിറ്റ് നമ്പർ 10‍ൻെറ നേതൃത്വത്തിൽ അന്താരാഷ്​ട്ര മനുഷ്യാവകാശ ദിനം ആചരിച്ചു. കാതോലിക്കേറ്റ് കോളജ് നാഷനൽ സർവിസ് സ്കീം യൂനിറ്റ് ദത്ത്​ ഗ്രാമമായി തെരഞ്ഞെടുത്തിരിക്കുന്ന പ്രമാടം പഞ്ചായത്തിലെ പൂങ്കാവ് ജങ്ഷനിൽ മനുഷ്യാവകാശ സംരക്ഷണ റാലി നടത്തി. കോവിഡാനന്തര കാലഘട്ടത്തിൽ 'മെച്ചപ്പെട്ട നിലയിൽ തിരിച്ചുവരുക, മനുഷ്യാവകാശത്തിനായി നിലകൊള്ളുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് വളൻറിയേഴ്സ് റാലി നടത്തിയത്. പ്രമാടം പഞ്ചായത്ത്‌ പ്രസിഡൻറ് നവനീത് റാലി ഉദ്ഘാടനം ചെയ്തു. പ്രമാടം പഞ്ചായത്ത്‌ 18ാം വാർഡ് മെംബർ അച്യുതൻ നായർ, നാഷനൽ സർവിസ് സ്കീം പ്രോഗ്രാം ഓഫിസർ സജിത് എസ്.ബാബു, വളൻറിയർ സെക്രട്ടറിമാരായ ജെസ്‌ലി ടി.ജോസഫ്, നേഹ ലക്ഷ്മി, റെഡ് റിബൺ ക്ലബ്‌ സെക്രട്ടറിമാരായ സിറിൽ റോയ്, ദിവ്യ ഉദയൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.