പന്തളം: മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) പന്തളം മേഖല കമ്മിറ്റി വിലവർധനക്കെതിരെ മെഡിക്കൽ മിഷൻ ജങ്ഷനിൽ ധർണ നടത്തി. ജില്ല പ്രസിഡൻറ് എ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഡീസൽ പെട്രോൾ, പാചകവാതക വില വർധനവുകൊണ്ട് പൊറുതിയ ഓട്ടോ-ടാക്സി തൊഴിലാളികളെ ദുരിതത്തിലാക്കിയ സർക്കാർ നടപടി പിൻവലിക്കുക, സ്പെയർ പാർട്സുകളുടെയും നിത്യോപയോഗ സാധനങ്ങളുടെ വിലവർധവ് പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. മേഖല പ്രസിഡൻറ് അംബുജാക്ഷൻ നായർ അധ്യക്ഷത വഹിച്ചു. മോട്ടോർ തൊഴിലാളി ഫെഡറേഷൻ പത്തനംതിട്ട ജില്ല പ്രസിഡൻറ് എ.ഡി. ജോൺ, ജില്ല വൈസ് പ്രസിഡൻറ് അഡ്വ. ഷാജി കുളനട, കെ.വി. രാജൻ, വല്ലറ്റൂർ വാസുദേവൻ പിള്ള, കെ.എൻ. രാജൻ, അംജിത്ത് അടൂർ, പി.എസ്. വേണു കുമാരൻ നായർ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: ജില്ല പ്രസിഡൻറ് എ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.