അടൂർ: അടൂർ പറന്തൽ സ്വദേശിനിയായ ദലിത് വീട്ടമ്മയുടെ നേർക്ക് നിരന്തരമായി നടക്കുന്ന അക്രമണങ്ങൾക്കെതിരായ പരാതിയിൽ പൊലീസ് നടപടിയെടുക്കാത്തതിനെതിരെ സി.എസ്.ഡി.എസ് അടൂർ ഡിവൈ.എസ്.പി ഓഫിസിലേക്ക് മാർച്ചും തുടർന്ന് ഏകദിന സത്യഗ്രഹവും നടത്തി. സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡൻറ് കെ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പ്രവീൺ വി.ജയിംസ് അധ്യക്ഷതവഹിച്ചു. നീതി ലഭിക്കാത്തപക്ഷം അടൂർ നഗരത്തിൽ വീട്ടമ്മ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു. സി.എസ്.ഡി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. തങ്കപ്പൻ, ട്രഷറർ ഷാജി മാത്യു, പ്രസന്ന ആറാണി, ചിന്നമ്മ ആൻറണി, ടി.എ. കിഷോർ, തോമസ്കുട്ടി തിരുവല്ല, പി.പി. ജോസഫ്, വിനു ബേബി, സിബി മാഞ്ഞൂർ, ടി.ഡി. ജോസഫ്, ആഷ്‌ലി ബാബു, ജേക്കബ് ദാനിയേൽ തുടങ്ങിയവർ സംസാരിച്ചു ചിത്രം : PTL43csds ദലിത് വീട്ടമ്മയെ ആക്രമിച്ച പ്രതികൾക്കൊപ്പം നിൽക്കുന്ന പൊലീസ് അനാസ്ഥക്കെതിരെ സി.എസ്.ഡി.എസ് അടൂർ ഡിവൈ.എസ്.പി ഓഫിസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന പ്രസിഡൻറ് കെ.കെ. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.