പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭ തുമ്പമണ്‍ ഭദ്രാസനാധിപരായിരുന്ന ദാനിയേല്‍ മാര്‍ പീലക്‌സിനോസ്, ഫിലിപ്പോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തമാരുടെ ഓര്‍മപ്പെരുന്നാള്‍ 12, 13 തീയതികളില്‍ നടക്കും. ഇതോടനുബന്ധിച്ച് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കബാവക്ക് ഞായറാഴ്ച പത്തനംതിട്ടയില്‍ ഭദ്രാസനത്തിൻെറ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുമെന്ന് സെക്രട്ടറി ഫാ.ടൈറ്റസ് ജോര്‍ജ് വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ കുര്‍ബാനക്കുശേഷം കൊടിയേറ്റ്. ഉച്ചക്ക് രണ്ടിന് ഭദ്രാസന യുവജന പ്രസ്ഥാനത്തിൻെറ ആഭിമുഖ്യത്തില്‍ ദാനിയേല്‍ മാര്‍ പീലക്‌സിനോസ് അനുസ്മരണവും അവാര്‍ഡ്ദാനവും മാര്‍ യൗസേബിയോസ് സൻെററില്‍ നടക്കും. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കാതോലിക്കബാവ അധ്യക്ഷത വഹിക്കും. വൈകീട്ട് നാലിന് സ്വീകരണ സമ്മേളനം മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. മന്ത്രി വീണ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഫാ.കെ.ജി. മാത്യു, എബ്രഹാം എം. ജോര്‍ജ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ............................... മനുഷ്യാവകാശദിനം; തപാൽ സ്റ്റാമ്പ് പ്രകാശനം പത്തനംതിട്ട: ഹ്യൂമൻ റൈറ്റ്സ് പ്രമോഷൻ മിഷൻ ജില്ല കമ്മിറ്റി പത്തനംതിട്ടയിൽ നടത്തിയ മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകളുടെ പ്രകാശനം കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ നിർവഹിച്ചു. മിഷൻ ജില്ല പ്രസിഡൻറ് സാമുവൽ പ്രക്കാനം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ജോസ് എബ്രഹാം, സെക്രട്ടറി ജിജി ജോർജ്, കൺവീനർ സിനു എബ്രഹാം, പത്തനംതിട്ട ജി.പി.ഒ എക്സിക്യൂട്ടിവ് ജോണി ജോസഫ്, ബൈജു തങ്കച്ചൻ, വി. ഹരികുമാർ, എം.ജി. രാമൻ പിള്ള, ബിനു ഏഴംകുളം എന്നിവർ സംസാരിച്ചു. ചിത്രം PTL 10 HUMAN ഹ്യൂമൻ റൈറ്റ്സ് പ്രമോഷൻ മിഷൻ മനുഷ്യാവകാശ ദിനാചരണത്തോടനുബന്ധിച്ച് പുറത്തിറക്കിയ തപാൽ സ്റ്റാമ്പ് മിഷൻ ജില്ല പ്രസിഡൻറ് സാമുവൽ പ്രക്കാനത്തിന് കൈമാറി കലക്ടർ ഡോ ദിവ്യ എസ്. അയ്യർ പ്രകാശനം ചെയ്യുന്നു .................... മനുഷ്യാവകാശ ദിനാചരണം പത്തനംതിട്ട: യുനൈറ്റഡ് റിലീജിയസ് ഇൻഷ്വർ റീവ് (യു.ആർ.ഐ) ലോക മനുഷ്യാവകാശദിനം ആചരിച്ചു. ലോക്താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. യു.ആർ.ഐ ഡയറക്ടർ ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. പി.പി. ജോൺ, ഡോ.സാമുവൽ നെല്ലിക്കാട്, ഡോ. സൈമൺ ജോൺ, റോയ് വർഗീസ്, ഷൈനി മാത്യു, ബിനു കൊച്ചുചെറുക്കൻ, പി.ജെ. കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.