റാന്നി: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം പിൻവലിക്കുന്നതുവരെ മുസ്ലിംലീഗ് സമരമുഖത്തുണ്ടാകുമെന്നും സംസ്ഥാന ഭരണകൂടം ഭിന്നിപ്പിക്കൽ അവസാനിപ്പിച്ച് സ്വയം തിരുത്താൻ തയാറാകുന്നില്ലെങ്കിൽ തിരുത്തിക്കാനുള്ള ആർജവം കേരളത്തിലെ വിശ്വാസ സമൂഹത്തിനുണ്ടെന്നും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ഇ. അബ്ദുൽ റഹ്മാൻ പറഞ്ഞു. മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി റാന്നിയിൽ സംഘടിപ്പിച്ച വഖഫ് സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ലീഗ് ജില്ല ജനറൽ സെക്രട്ടറി സമദ് മേപ്രത്ത്, കെ.എം. മുഹമ്മദ് സലീം, ഉനൈസ് ഊട്ടുകുളം, അനസ് മൗലവി, സജീർ പേഴുംപാറ, വിജയൻ വെള്ളയിൽ, തോമസ് മാത്യു പുത്തേട്ട്, ഷാൻ പുള്ളോലി, ഫിറോസ് ഖാൻ, അസീസ് ചുങ്കപ്പാറ, അസീസ് വലിയപറമ്പിൽ, ആസാദ് മുഹമ്മദ്, സജ്ജാദ് ഖാൻ, മുഹമ്മദ് കുഞ്ഞ്, മുഹമ്മദ് ഹനീഫ അലങ്കാരത്ത്, മുഹമ്മദ് കാസിം, ഷാജി കാച്ചാനിൽ എന്നിവർ സംസാരിച്ചു. Ptl rni - 1 vakaf ഫോട്ടോ: മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി റാന്നിയിൽ സംഘടിപ്പിച്ച വഖഫ് സംരക്ഷണ സംഗമം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ഇ. അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.