ജില്ല പുസ്​തകോത്സവം നാളെ മുതൽ

ptl th 1 പത്തനംതിട്ട: ജില്ല ലൈബ്രറി വികസന സമിതിയുടെ പുസ്തകോത്സവം 11,12, 13 തീയതികളിൽ പത്തനംതിട്ട കോഓപറേറ്റിവ് കോളജിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാവിലെ പത്തിന് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. ജില്ല ലൈബ്രറി വികസന സമിതി ചെയർമാൻ പ്രഫ. ജി. രാജശേഖരൻ നായർ അധ്യക്ഷത വഹിക്കും. അഞ്ച് പുസ്തകങ്ങളു​െട പ്രകാശനങ്ങളും നടക്കും. പ്രമുഖരായ 50 പ്രസാധകർ പുസ്തകോത്സവത്തിൽ പങ്കെടുക്കും . ഗ്രന്ഥശാലകൾക്ക് പ്രത്യേക ഡിസ്കൗണ്ടും അനുവദിക്കും. സ്കൂൾ - കോളജ് ലൈബ്രറികൾക്കും പൊതുജനങ്ങൾക്കും ഡിസ്​കൗണ്ടോടുകൂടി പുസ്തകം വാങ്ങാവുന്നതാണ്. ജില്ല സെക്രട്ടറി പി.ജി. ആനന്ദൻ​,സ്​റ്റേറ്റ്​ ലൈബ്രറി കൗൺസിൽ അംഗം എം.എസ്​. ജോൺ, കോഴ​​​ഞ്ചേരി താലൂക്ക്​ സെക്രട്ടറി എം.എൻ. സോമരാജൻ, താലൂക്ക്​ കമ്മിറ്റി അംഗം കാശിനാഥൻ, ജില്ല ലൈബ്രറി ഓഫിസർ കെ.എസ്.​ രാജേഷ്​ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.