ബസ് കാത്തിരിപ്പ് കേന്ദ്രത്തിനായി കാത്തിരിപ്പ് നീളുന്നു

പന്തളം: എം.സി റോഡിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തതിനാൽ സ്തീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ദുരിതത്തിൽ. തിരക്കേറിയ പന്തളം ജങ്ഷനു സമീപം ചെങ്ങന്നൂർ റോഡിൽ ഷൈൻസ് ബാറിന് മുന്നിലാണ് ദീർഘദൂര യാത്രക്കാർ ഉൾപ്പെടെ നിൽക്കുന്നത്. ഇവിടെ രാപ്പകലില്ലാതെ മദ്യപാനികളുടെ ശല്യം രൂക്ഷമാണ്. സ്ത്രീകളടക്കം നൂറുകണക്കിന് യാത്രക്കാർ കാത്തിരിപ്പുകേന്ദ്രം ഇല്ലാത്തത് കാരണം കെട്ടിടത്തി​ൻെറ അരികുപറ്റിയാണ്​ വെയിലും മഴയും ഏൽകാതിരിക്കാൻ നിൽക്കുന്നത്. ബസുകൾ നിർത്താൻ തൊട്ടപ്പുറത്ത് നഗരസഭ പേരിന് മാത്രമാണ് ബസ്​സ്​റ്റോപ് സ്ഥാപിച്ചിരിക്കുന്നത്. അവിടെ ബോർഡ് മാത്രയുള്ളൂ. ആരും നിൽക്കാറില്ല. ബാർ നിൽക്കുന്ന ബഹുനില കെട്ടിടത്തിലെ തണലിൽ യാത്രക്കാർ അഭയം തേടുന്നതാണ് ഇവിടുത്തെ കാഴ്ച. ഫോട്ടോ: എം.സി റോഡിൽ ബാർ ഹോട്ടലിന് മുന്നിൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.