അനുമോദന യോഗം

മല്ലപ്പള്ളി: കൊറ്റനാട് പഞ്ചായത്ത് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട പ്രകാശ് പി.സാമി​െന അനുമോദിച്ച്​ യോഗവും പ്രകടനവും നടത്തി. വൃന്ദാവനം ജങ്ഷനില്‍ നടന്ന സി.പി.ഐ മണ്ഡലം സെക്രട്ടറി എം.വി. വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി അനില്‍ കേഴപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയകമ്മിറ്റിയംഗം ബാബു ചാക്കോ, കേരള കോണ്‍ഗ്രസ്(ബി) ജില്ല സെക്രട്ടറി സാംകുട്ടി പാലയ്ക്കാമണ്ണില്‍, സി.പി.ഐ ജില്ല കൗണ്‍സിലംഗങ്ങളായ കെ. സതീശ്, ടി.ജെ. ബാബുരാജ്, അനീഷ് ചുങ്കപ്പാറ, പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ തങ്കമ്മ ജോര്‍ജ്, ബ്ലോക്ക്​ പഞ്ചായത്തംഗം ഈപ്പന്‍ വര്‍ഗീസ്, എം.എസ് സുജാത, ഹരി കുമാര്‍, ജോണ്‍സന്‍ വെള്ളയില്‍, ഉഷാ ഗോപി, ഉഷാ സുരേന്ദ്രനാഥ്, എലിസബത്ത്, ബിനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.