മേൽകൂരയിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷിച്ചു

പത്തനംതിട്ട: കലക്ടറേറ്റ് വളപ്പിലെ തെരഞ്ഞെടുപ്പ് കമീഷൻ ഒാഫിസി​ൻെറ മേൽക്കൂരയിൽ ആസ്ബസ്​റ്റോസ് ഷീറ്റ് മാറ്റിയിടാൻ കയറിയ തൊഴിലാളി കുടുങ്ങി. കുരമ്പാല പ്രിയസദനം വീട്ടിൽ സജിത്താണ് ​(30) തിരിച്ചിറങ്ങാൻ കഴിയാതെ കുഴങ്ങിയത്. കാൽതെറ്റി വീഴേണ്ടതായിരുന്നു. ഷീറ്റിൽ അള്ളിപ്പിടിച്ച് കിടന്ന സജിത്തിനെ അഗ്​നിരക്ഷാസേന പത്തനംതിട്ട യൂനിറ്റിലെ സീനിയർ ഫയർ ഒാഫിസർ എ.പി. ദില്ലു കോവണി ഉപയോഗിച്ച് മുകളിൽ കയറി രക്ഷപ്പെടുത്തി. ബുധനാഴ്​ച വൈകീട്ട് 4.15നായിരുന്നു സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.