പാലത്തിൻെറ അടിത്തറയിളകി അത്തിക്കയം-കടുമീൻചിറ റോഡിലെ പാലത്തിന് ബലക്ഷയം വടശ്ശേരിക്കര: അത്തിക്കയം-കടുമീൻചിറ റോഡിൽ തോടിന് കുറുകെയുള്ള കൊച്ചുപാലത്തിൻെറ അടിത്തറ ഇളകി. 40വർഷം പഴക്കമുള്ള പാലത്തിൻെറ അടിഭാഗത്തെ സിമൻറ് പാളികളാണ് ഇളകിയത്. സംരക്ഷണ ഭിത്തിയുടെ കെട്ടിനും ബലക്കുറവുണ്ട്. അത്തിക്കയം ടൗണിൽനിന്ന് നാറാണംമൂഴി സഹകരണ ബാങ്ക്, സ്വകാര്യ ആശുപത്രി, രണ്ടു പ്രധാന സ്കൂളുകൾ എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയിലെ പാലത്തിനാണ് ബലക്ഷയം സംഭവിച്ചത്. അത്തിക്കയം മുതൽ കടുമീൻചിറ വരെയുള്ള റോഡ് പൂർണമായും പൊളിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. റോഡ് ടെൻഡർ നടപടി വരെ എത്തി നിൽക്കുകയാണ്. ടൗണിനെ കടുമീൻചിറ കിഴക്കേഭാഗം, തോണിക്കടവ് എന്നീ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. പമ്പാ നദിയോട് ചേർന്ന റോഡും പാലവും പ്രളയത്തിൽ പൂർണമായും മുങ്ങിയിരുന്നു. രണ്ടുമാസത്തിന് മുമ്പുണ്ടായ വെള്ളപ്പൊക്കത്തിലും പാലം പൂർണമായും വെള്ളത്തിനടിയിലായിരുന്നു. ചെമ്പന്മുടി മലയിൽനിന്ന് കുത്തിയെടുത്തുവരുന്ന മലവെള്ളം പലപ്പോഴും തോടിനും പാലത്തിനും ഇരുകരകളിൽ താമസിക്കുന്ന ജനങ്ങൾക്കും ഭീഷണിയാണ്. പലതവണ പാലത്തിൻെറ ശോച്യാവസ്ഥ പഞ്ചായത്ത് ഭരണസമിതിയുടെ മുമ്പാകെ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും അനുകൂല നടപടി ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. പാലത്തിൻെറ ഒരുവശം മുഴുവൻ പഞ്ചായത്തിൻെറ ഉൾെപ്പടെ മാലിന്യം തള്ളാനായി ഉപയോഗിക്കുന്നത് പുഴയിലേക്ക് മാലിന്യം വീഴാൻ ഇടയാക്കുന്നുണ്ട്. പാലത്തിൻെറ കൈവരികൾ ഉൾെപ്പടെ കാടുമൂടി കിടക്കുകയാണ് അധികൃതർ ഇടപെട്ട് എത്രയും വേഗം കേടുപാടുകൾ വിലയിരുത്തി നന്നാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.