പ്ലസ്​വൺ ഇംപ്രൂവ്മെൻറ്​ പരീക്ഷ നടത്തണം -കെ.എസ്.ടി.സി

പ്ലസ്​വൺ ഇംപ്രൂവ്മൻെറ്​ പരീക്ഷ നടത്തണം -കെ.എസ്.ടി.സി പത്തനംതിട്ട: കോവിഡ് കാലത്ത് ഒരുദിവസം പോലും വിദ്യാലയങ്ങളിൽ എത്തി പഠനം നടത്താൻ കഴിയാത്ത വിദ്യാർഥികൾക്ക് പ്ലസ് വൺ ഇംപ്രൂവ്മൻെറ്​ പരീക്ഷ എഴുതാൻ അവസരമൊരുക്കണമെന്ന് കേരള സ്​റ്റേറ്റ് ടീച്ചേഴ്സ് സൻെറർ ജില്ല കമ്മിറ്റി നേതൃയോഗം ആവശ്യപ്പെട്ടു. മൂന്നു വിഷയങ്ങൾക്കാണ് ഇംപ്രൂവ്മൻെറ്​ പരീക്ഷകൾ നടത്താറുള്ളത്. പ്ലസ് ടു സേ പരീക്ഷയിൽ തോറ്റ വിദ്യാർഥികൾക്ക് ഒന്നും രണ്ടും വർഷങ്ങളിലെ പരീക്ഷ പ്ലസ് വൺ ഇംപ്രൂവ്മൻെറ്​ പരീക്ഷക്ക് ഒപ്പമാണ് നടത്താറുള്ളത്. പ്ലസ് വൺ ഇംപ്രൂവ്മൻെറ്​ പരീക്ഷ നടത്തിയില്ലെങ്കിൽ വിദ്യാർഥികൾക്ക് ഒരുവർഷം നഷ്്ടപ്പെടാനിടയുണ്ട്. അതിനാൽ പ്ലസ് വൺ ഇംപ്രൂവ്മൻെറ്​ പരീക്ഷ നടത്താൻ വിദ്യാഭ്യാസ വകുപ്പ് തയാറാകണമെന്ന് നേതൃയോഗം ആവശ്യപ്പെട്ടു. സ്കൂൾ ഉച്ചഭക്ഷണ വിതരണത്തിലെ അധിക സാമ്പത്തികബാധ്യതക്ക് പരിഹാരം ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ. ബിനു അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി റോയ് വർഗീസ് ഇലവുങ്കൽ ഉദ്ഘാടനം ചെയ്തു. ബൈജു തോമസ്, റെനി ആനി വർഗീസ്, ജോൺ മാത്യു തുടങ്ങിയവർ സംസാരിച്ചു. ..................... പ്രൊബേഷന്‍ പക്ഷാചരണം സമാപിച്ചു പത്തനംതിട്ട: സാമൂഹിക നീതി വകുപ്പ് പ്രൊബേഷന്‍ പക്ഷാചരണ പരിപാടികളുടെ ഭാഗമായി നടത്തിയ ഏകദിന പരിശീലന പരിപാടി പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കവിത ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ആര്‍. പ്രദീപ്കുമാര്‍, വിക്റ്റിം കോമ്പന്‍സേഷന്‍ സ്‌കീമിനെ സംബന്ധിച്ച് സബ് ജഡ്ജും ലീഗല്‍ സര്‍വിസസ് സെക്രട്ടറിയുമായ ശ്രീദേവന്‍ കെ.മേനോന്‍, പ്രൊബേഷന്‍ ഒഫന്‍ഡര്‍ഴ്സ് ആക്ടിനെ സംബന്ധിച്ച് ആലപ്പുഴ ജില്ല സാമൂഹികനീതി ഓഫിസര്‍ എ.ഒ. അബിന്‍, പ്രൊബേഷന്‍ പദ്ധതികളെ സംബന്ധിച്ച് അനുപമ എന്നിവര്‍ ക്ലാസുകള്‍ എടുത്തു. പത്തനംതിട്ട ജില്ല സാമൂഹിക നീതി ഓഫിസര്‍ ഷംല ബീഗം അധ്യക്ഷതവഹിച്ചു. ...............................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.