തെക്കേമല-തുമ്പമൺ റോഡ്‌ ഉന്നത നിലവാരത്തിൽ പൂർത്തിയാക്കണം

കോഴഞ്ചേരി: തെക്കേമല-തുമ്പമൺ റോഡ്‌ ഉന്നത നിലവാരത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മല്ലപ്പുഴശ്ശേരി കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊതുമരാമത്ത്​ വകുപ്പ്​ ഓഫിസിലേക്ക് മാർച്ച് നടത്തി. മുൻ എം.എൽ.എ അഡ്വ. കെ. ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡൻറ്​ ജിജി ചെറിയാൻ മാത്യു അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡൻറ്​ ജിതിൻ രാജ്, കെ.പി.സി.സി സെക്രട്ടറി അനീഷ്‌ വരിക്കണ്ണാമല, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡൻറ് അബ്്ദുൽ കലാം ആസാദ്‌, ഡി.സി.സി അംഗം മേഴ്‌സി സാമുവേൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സാലി ലാലു പുന്നക്കാട്, മണ്ഡലം യു.ഡി.എഫ് കൺവീനർ ടി.എ. എബ്രഹാം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.