'ഫാഷിസ്​റ്റ് അജണ്ടകള്‍ ഇനി എളുപ്പത്തില്‍ നടപ്പാക്കാനാവില്ല'

പത്തനംതിട്ട: ഫാഷിസത്തിന് അവരുടെ അജണ്ടകള്‍ ഇനി അത്ര എളുപ്പത്തില്‍ നടപ്പാക്കാനാവില്ലെന്നും ഇന്ത്യയിലെ ആരാധനാലയങ്ങള്‍ക്കുനേരെ ഉയരുന്ന കൈകള്‍ പിടിച്ചുകെട്ടാന്‍ ഒരുതലമുറ രാജ്യത്ത് ഉദയം ചെയ്തിട്ടുണ്ടെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഉസ്മാന്‍. ബാബരി മസ്ജിദ് തകര്‍ത്തതിൻെറ ഓര്‍മദിനമായ ഡിസംബര്‍ ആറിന് 'ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുംവരെ പോരാട്ടം തുടരും' എന്ന മുദ്രാവാക്യമുയര്‍ത്തി പത്തനംതിട്ടയില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്ഡി.പി.ഐ ആറന്മുള മണ്ഡലം വൈസ് പ്രസിഡൻറ്​ റമീസ് റഹീം അധ്യക്ഷതവഹിച്ചു. പാര്‍ട്ടി ജില്ല പ്രസിഡൻറ്​ മുഹമ്മദ് അനീഷ്, സംസ്ഥാന സമിതി അംഗം അന്‍സാരി ഏനാത്ത്, ജില്ല ജനറല്‍ സെക്രട്ടറി വി.എസ്. താജുദ്ദീന്‍, ജില്ല ഭാരവാഹികളായ ഷാജി പഴകുളം, സിയാദ് നിരണം, റാന്നി മണ്ഡലം കമ്മിറ്റി അംഗം അഷ്‌റഫ് ആലപ്ര എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധ ധര്‍ണകള്‍ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.