സദനം കൃഷ്ണൻകുട്ടി ജന്മദിനാഘോഷം

തിരുവല്ല: പ്രസിദ്ധ കഥകളി നടൻ ഡോ. സദനം കൃഷ്ണൻകുട്ടിയുടെ 80ാം ജന്മദിനാഘോഷം മതിൽ ഭാഗം സത്രം ഓഡിറ്റോറിയത്തിൽ മന്തി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. മോഹൻദാസ് അധ്യക്ഷതവഹിച്ചു. തിരുവിഴ ജയശങ്കർ, നടൻ ബാബു നമ്പൂതിരി, സംവിധായകൻ ബ്ലസി, കെ.ആർ. പ്രതാപചന്ദ്രവർമ, നരേന്ദ്രൻ ചെമ്പകവേലിൽ, വേണു വെള്ളിയോട് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ശ്രീവല്ലഭ ക്ഷേത്രാങ്കണത്തിൽ കഥകളി നടന്നു. .......................... സിവിൽ ഡിഫൻസ് ദിനാചരണം തിരുവല്ല: തിരുവല്ല അഗ്നിശമന സേനയുടെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് ദിനാചരണം സംഘടിപ്പിച്ചു. തിരുവല്ല അഗ്നിരക്ഷാ നിലയത്തിൽനിന്ന് ആരംഭിച്ച റാലി ഫയർ ആൻഡ്​ റെസ്ക്യൂ സ്​റ്റേഷൻ ഓഫിസർ ആർ. ബാബു ഉദ്ഘാടനം ചെയ്തു. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ അജീഷ് കുമാർ, സീനിയർ ഫയർ ഓഫിസർ രാജേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.