ലാഭവിഹിതം പ്രഖ്യാപിച്ചു

പത്തനംതിട്ട: പത്തനംതിട്ട മാർച്ചൻറ്​സ്​ സഹകരണ സംഘം ഓഹരി ഉടമകൾക്ക് 2020-21 സാമ്പത്തിക വർഷം അഞ്ചുശതമാനം ലാഭവിഹിതം വിതരണം ചെയ്യാൻ തീരുമാനിച്ചതായി പ്രസിഡൻറ്‌ എസ്.വി. പ്രസന്നകുമാർ അറിയിച്ചു. 2012ൽ പ്രവർത്തനം തുടങ്ങിയ സംഘം നാളിതുവരെ ലാഭത്തിൽ മാത്രമാണ് പ്രവർത്തിച്ചത്​. കഴിഞ്ഞ സാമ്പത്തിക വർഷം കോവിഡ് പ്രതിസന്ധികൾ ഉണ്ടായിട്ടും 7,55,637 രൂപ ലാഭം ഉണ്ടാക്കി. വാർഷിക പൊതുയോഗം 28ന്​ രാവിലെ 11ന് ബാങ്ക്​ കോൺഫറൻസ് ഹാളിൽ നടക്കും. ഇപ്പോൾ കോഴഞ്ചേരി, കോന്നി താലൂക്ക് അതിർത്തിയിൽ വ്യാപാരികൾക്കെ്​ അഞ്ചുലക്ഷംവരെ ദിവസ-മാസ തിരിച്ചടവിൽ വായ്പ നൽകും. കമ്പ്യൂട്ടർ, ഫർണിച്ചർ, ടൂ വീലർ എന്നിവ വാങ്ങുന്നതിനും വായ്പ അനുവദിക്കുമെന്ന്​ പ്രസിഡൻറ്​ അറിയിച്ചു. ഫോൺ: 9447107101. must......must.......

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.