ക്രൈസ്തവ സഭകൾ സമുദായത്തിനതീതമായി വളരണം

തിരുവല്ല: ക്രൈസ്തവ സഭകൾ സമുദായത്തിനതീതമായ കൂട്ടായ്മകളായി വളരണമെന്ന് ഡോ. വർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത. ദലിത് ക്രിസ്​റ്റ്യൻ കലക്റ്റീവി​ൻെറ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഉൾക്കൊള്ളുന്നതാവണം സഭ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സി.എസ്.ഐ മദ്ധ്യകേരള മഹായിടവക എക്സിക്യൂട്ടീവ് കമ്മിറ്റി, സിനഡ്, സഭ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫാ. ജോണി ആൻഡ്രൂസ്, ഫാ. സുശീൽ നൈനാൻ , ഫാ.ജിനു ജോൺ, ജേക്കബ് ഫിലിപ്പ്, ആശ മേരി മാത്യു എന്നിവർക്ക് യോഗത്തിൽ സ്വീകരണം നൽകി. സി.എസ്.ഐ മദ്ധ്യ കേരള മഹായിടവക മുൻ അൽമായ സെക്രട്ടറി ഡോ.സൈമൺ ജോൺ അധ്യക്ഷത വഹിച്ചു. ഫാ. ചാൾസൺ ജറിൻ, ഡോ.ജോസഫ് ചാക്കോ, ഡോ.സാമുവൽ നെല്ലിക്കാട്, പി.പി. ജോൺ , കെ.സി.ജോൺ, ഷൈനി മാത്യു എന്നിവർ പ്രസംഗിച്ചു. ചിത്രം PTL 16 KOORILOSE ദളിത് ക്രിസറ്റ്യൻ കലക്റ്റീവി​ൻെറ യോഗം ഡോ. വർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു --- പത്തനംതിട്ട നഗരത്തിൽ അനധികൃത പാർക്കിങ്​; അനങ്ങ​ാതെ പൊലീസ്​ പത്തനംതിട്ട: നഗരത്തിലെ ഫുട്പാത്ത് കൈയേറി വാഹനങ്ങളുടെ പാർക്കിങ്​. പൊലീസി​ൻെറ കൺമുന്നിൽ നിയമലംഘനം നടന്നിട്ടും നടപടിയില്ല. സെൻട്രൽ ജംഗ്ഷനിൽ ഗാന്ധി സ്ക്വയറിന് പിന്നിൽ ടി.കെ റോഡിലെ തിരക്കേറിയ ഭാഗത്തെ ഫുട്പാത്തിലാണ് ഇരുചക്ര വാഹനങ്ങളുടെ കയ്യേറ്റം. സെൻട്രൽ ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസുകളുടെ സ്​റ്റോപ്പും ഇവിടെയാണ്. ഫുട്പാത്തിൽ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ബസുകളിൽ നിന്ന് ഇറങ്ങുന്നവർക്ക് തടസമാണ്. ഫുട്പാത്തിലൂടെ നടന്നു പോകുന്നവർക്കും വാഹന പാർക്കിംഗ് ദുരിതമാണ്. തിരക്കേറിയ റോഡിലേക്ക് ഇറങ്ങി നടക്കേണ്ടി വരുന്നു. ഇത് അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. ഫുട്പാത്തിലെ തടസം കാരണം റോഡിലൂടെ നടന്ന വീട്ടമ്മയ്ക്ക് ബൈക്കിടിച്ച് പരിക്കേറ്റത് കഴിഞ്ഞ ദിവസമാണ്. സെൻട്രൽ ജങ്​ഷനിൽ ഗതാഗത നിയന്ത്രണത്തിന് എപ്പോഴും പൊലീസുകാരുണ്ട്. എന്നിട്ടും അനധികൃത പാർക്കിങ്​ ഒഴിവാക്കാൻ നടപടി ഉണ്ടാകുന്നില്ലെന്ന്​ പരാതി ശക്​തമാണ്​. യൂത്ത് ഐക്കണ്‍ അവാര്‍ഡ് പത്തനംതിട്ട: സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല, സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹ്യസേവനം, വ്യവസായം,സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഉന്നതമായ നേട്ടം കൈവരിച്ചവരുമായ യുവജനങ്ങളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. യൂത്ത് ഐക്കണായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,000 രൂപയുടെ കാഷ് അവാര്‍ഡും ബഹുമതി ശില്‍പ്പവും നല്‍കും. നിര്‍ദേശങ്ങള്‍ official.ksyc@gmail.com എന്ന മെയില്‍ ഐഡിയില്‍ അറിയിക്കാം. അപേക്ഷ അയക്കേണ്ട അവസാന തീയതി ഡിസംബര്‍ 15.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.