മതവിദ്വേഷം സൃഷ്​ടിക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം

പത്തനംതിട്ട: മതസൗഹർദവും പരസ്പര സ്നേഹവും നിലനിൽക്കുന്ന കേരള സമൂഹത്തിൽ മതങ്ങൾക്കിടയിൽ വിദ്വേഷം സൃഷ്​ടിക്കാനുള്ള ചില കേന്ദ്രങ്ങളുടെ നീക്കങ്ങളെ ചെറുത്തുതോൽപിക്കാൻ മതേതര സമൂഹം തയാറാകണമെന്ന് എസ്.വൈ.എസ് ആവശ്യപ്പെട്ടു. എല്ലാ വിഭാഗം ജനങ്ങളും ഇഴകിച്ചേർന്ന്​ ജീവിക്കുന്ന കേരളീയ സാമൂഹിക പരിസരങ്ങളെ തകർത്ത് രാഷ്​ട്രീയ ലാഭം നേടാനുള്ള നീക്കങ്ങൾ കരുതിയിരിക്കണമെന്നും ജില്ല നേതൃസംഗമം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻറ്​ ഡോ. മുഹമ്മദ്‌ കുഞ്ഞു സഖാഫി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷിയാഖ് ജൗഹരി അധ്യക്ഷതവഹിച്ചു. അനസ് പൂവാലംപറമ്പിൽ, സലാഹുദ്ദീൻ മദനി, സുധീർ വഴിമുക്ക്, കബീർ തുണ്ടിൽ എന്നിവർ സംസാരിച്ചു. ------- ഫോട്ടോ: PTL 11 SYS എസ്.വൈ.എസ് ജില്ല നേതൃസംഗമം സംസ്ഥാന വൈസ് പ്രസിഡൻറ്​ ഡോ. പി.എ. മുഹമ്മദ് കുഞ്ഞ് സഖാഫി ഉദ്ഘാടനം ചെയ്യുന്നു ---------- റാന്നിയില്‍ സ്‌കില്‍ പാര്‍ക്ക് ആരംഭിക്കും -എം.എല്‍.എ റാന്നി: വിദ്യാര്‍ഥികളില്‍നിന്ന്​ ആശയം ഉള്‍ക്കൊണ്ട് റാന്നിയില്‍ സ്‌കില്‍ പാര്‍ക്ക് ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് പ്രമോദ് നാരായണ്‍ എം.എല്‍.എ അറിയിച്ചു. റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴില്‍ദാതാക്കളും തമ്മിലെ നിരന്തര ബന്ധത്തിലൂടെ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിനും വിദ്യാര്‍ഥികളെ അഭിമുഖ പരീക്ഷകള്‍ നേരിടാന്‍ പ്രാപ്തരാക്കുന്നതിനും റാന്നി നോളജ് വില്ലേജ് അക്കാദമിക് വര്‍കഷോപ്പില്‍ തീരുമാനമായെന്നും എം.എല്‍.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.