വന്യമൃഗശല്യം നേരിടാൻ നടപടിവേണം -സി.പി.എം

കോന്നി: കൃഷി നശിപ്പിക്കുന്ന വന്യമൃഗശല്യം നേരിടാൻ നടപടി സ്വീകരിക്കണമെന്ന് സി.പി.എം കോന്നി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കാട്ടുപന്നികളുടെയും മറ്റ് കാട്ടുമൃഗങ്ങളുടെയും ശല്യം കാരണം കോന്നി പ്രദേശത്ത് കൃഷിചെയ്യാൻ ബുദ്ധിമുട്ടുകയാണ്​. പഞ്ചായത്ത്തലത്തിൽ ജാഗ്രത സമിതികൾ രൂപവത്​കരിച്ച് കാട്ടുപന്നികളെ കൊല്ലാൻ നടപടി സ്വീകരിക്കാമെന്ന് സർക്കാർ നിർദേശം നൽകിയിട്ടും ഉദ്യോഗസ്ഥതലത്തിൽ വേണ്ട ജാഗ്രത ഉണ്ടായിട്ടില്ല. കർഷകരെ സഹായിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കല്ലേലി കൊക്കാത്തോട് റോഡ് പണി അടിയന്തരമായി പൂർത്തീകരിക്കുക, കൊക്കാത്തോട് 3, 4 വാർഡുകളിലായി വൈദ്യുതി ലഭ്യമാക്കുക, കോന്നി കേന്ദ്രീകരിച്ച് റബർ അധിഷ്​ടിത വ്യവസായം ആരംഭിക്കുക, കൊക്കാത്തോട് കേന്ദ്രീകരിച്ച്​ പൊലീസ് സ്​റ്റേഷൻ അനുവദിക്കുക, കോന്നി മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക, നദികളിൽ മണൽ വാരൽ പുനരാരംഭിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനത്തിന്​ ഉയർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.