കോന്നി: സി.പി.എം കോന്നി ഏരിയ സെക്രട്ടറിയായി ശ്യാംലാൽ തെരഞ്ഞെടുക്കപ്പെട്ടു. മലയാലപ്പുഴ മോഹനൻ, പി.എസ്. കൃഷ്ണകുമാർ, എം.എസ്. ഗോപിനാഥൻ, കെ.എം. മോഹനൻ നായർ, വി. മുരളീധരൻ, പി.ആർ. ശിവൻകുട്ടി, തുളസീമണിയമ്മ, വർഗീസ് ബേബി, എം. അനീഷ് കുമാർ, കെ.ആർ. ജയൻ, ആർ. മോഹനൻ നായർ, ടി. രാജേഷ് കുമാർ, സംഗേഷ് ജി. നായർ, കോന്നി വിജയകുമാർ, എം.ജി. സുരേഷ്, സുജാത അനിൽ, രഘുനാഥ് ഇടത്തിട്ട, ജിജോ മോഡി, കെ. ശ്രീകുമാർ, ആർ. ഗോവിന്ദ് എന്നിവരാണ് ഏരിയ കമ്മിറ്റി അംഗങ്ങൾ. പൊതുസമ്മേളനം ഓൺൈലനായി മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി.എസ്. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, കെ.ആർ. ജയൻ, സംഗേഷ് ജി. നായർ, ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ പി.ജെ. അജയകുമാർ, ടി.ഡി. ബൈജു, പി.ബി. ഹർഷകുമാർ, പ്രഫ. ടി.കെ.ജി. നായർ, അഡ്വ. കെ.യു. ജനീഷ് കുമാർ, മലയാലപ്പുഴ മോഹനൻ, സംഘാടക സമിതി കൺവീനർ എം.എസ്. ഗോപിനാഥൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.