പത്തനംതിട്ട: തിരുവല്ല ഈസ്റ്റ് കോഓപറേറ്റിവ് ബാങ്ക് തെരഞ്ഞെടുപ്പിൻെറ പേരില്‍ കള്ളവോട്ടെന്ന ആരോപണം നിരന്തരം ഉന്നയിക്കുന്ന യു.ഡി.എഫ് സഹകരണ നിയമം 69ാം വകുപ്പ് പ്രകാരം തെരഞ്ഞെടുപ്പ് ഹരജി നൽകാന്‍ ഭയക്കുന്നത് എന്തുകൊണ്ടെന്ന് സഹകരണ സംരക്ഷണ മുന്നണി ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസും കണ്‍വീനര്‍ ജി. അജയകുമാറും പ്രസ്താവനയില്‍ ചോദിച്ചു. തോല്‍വിയെ ന്യായീകരിക്കാന്‍ പുതിയ കാരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമമാണ് യു.ഡി.എഫിേൻറത്. അവരുടെ വോട്ടര്‍മാര്‍പോലും ഇപ്രാവശ്യം യു.ഡി.എഫിന് വോട്ടുചെയ്തില്ല. ഈ വസ്തുത അംഗീകരിക്കാന്‍ ഇനിയെങ്കിലും തയാറാകണമെന്ന് എല്‍.ഡി.എഫ് നേതാക്കൾ പറഞ്ഞു. ............................ ബസ് തടഞ്ഞ് പ്രതിഷേധിച്ചു പത്തനംതിട്ട: കെ.എസ്.ആർ.ടി.സി തീർഥാടകരെ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെതിരെയും കുത്തനെയുള്ള നിരക്ക് വർധനയിലും പമ്പയിൽ ബി.ജെ.പി റാന്നി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ബസ് തടഞ്ഞ് പ്രതിഷേധിച്ചു. ജില്ല പ്രസിഡൻറ് വി.ആർ. സൂരജ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡൻറ് സന്തോഷ് വടശ്ശേരിക്കര അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, ജില്ല സെക്രട്ടറി അഡ്വ. ഷൈൻ ജി. കുറുപ്പ്, എസ്.ടി മോർച്ച ജില്ല പ്രസിഡൻറ് സുജൻ അട്ടത്തോട്, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് നായർ തുടങ്ങിയവർ സംസാരിച്ചു. .............................. ദാക്ഷായണി അവാര്‍ഡിന് അപേക്ഷിക്കാം പത്തനംതിട്ട: സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവത്കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വനിതകളില്‍നിന്ന് 2020 വര്‍ഷത്തെ ദാക്ഷായണി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പത്തനംതിട്ട ജില്ല വനിത ശിശുവികസന ഓഫിസര്‍ക്ക് നിശ്ചിത മാതൃകയിലുള്ള അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകളും നാമനിർദേശങ്ങളും സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 10. ഫോണ്‍: 0468-2966649.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.