സാമൂഹികപ്രശ്‌നങ്ങളില്‍ സാമൂഹിക-രാഷ്്ട്രീയ പ്രസ്ഥാനങ്ങള്‍ ആഴത്തില്‍ ഇടപെടുന്നില്ല -കാതോലിക്ക ബാവ

അടൂര്‍: സമൂഹം നേരിടുന്ന പ്രശ്‌നങ്ങളില്‍ സാമൂഹികസംഘടനകളും രാഷ്്ട്രീയപ്രസ്ഥാനങ്ങളും ആഴത്തിൽ ഇടപെടുന്നില്ലെന്നും ഇതിനുദാഹരണമാണ് അട്ടപ്പാടിയില്‍ ഇപ്പോഴും ശിശുമരണങ്ങള്‍ നടക്കുന്നതെന്നും ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ പറഞ്ഞു. കാതോലിക്ക ബാവക്ക് ഓര്‍ത്തഡോക്‌സ് സഭ അടൂര്‍-കടമ്പനാട് ഭദ്രാസനത്തി‍ൻെറ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ദാരിദ്ര്യം അനുഭവിക്കുന്നവരെ സമൂഹത്തി‍ൻെറ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാകണം ക്രൈസ്തവസഭകളും മറ്റു മതസംഘടനകളും രാഷ്്ട്രീയ, സാമൂഹിക സംഘടനകളും മുഖ്യമായും ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭദ്രാസന മെത്രാപ്പോലീത്ത ഡോ. സഖറിയാസ് മാര്‍ അപ്രേം അധ്യക്ഷത വഹിച്ചു. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, ഡോ. സാമുവേല്‍ മാര്‍ ഐറേനിയസ്, ​െഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, സഭ വൈദിക ട്രസ്​റ്റി ഫാ.എം.ഒ. ജോണ്‍, സഭ സെക്രട്ടറി ബിജു ഉമ്മന്‍, ടി.എം. എബ്രഹാം കോർഎപ്പിസ്‌കോപ്പ, എസ്.എൻ.ഡി.പി അടൂര്‍ യൂനിയന്‍ കണ്‍വീനര്‍ മണ്ണടി മോഹനന്‍, മണക്കാല ഫെയ്ത്ത് തിയളോജിക്കല്‍ സെമിനാരി പ്രിന്‍സിപ്പല്‍ ഡോ. ആനി ജോര്‍ജ്, ഭദ്രാസന സെക്രട്ടറി ഫാ. രാജന്‍ മാത്യു, സഭ മാനേജിങ് കമ്മിറ്റി അംഗം ജോണ്‍സണ്‍ കെ. സക്കറിയ എന്നിവര്‍ സംസാരിച്ചു. PTL ADR Catholicabava ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവക്ക് അടൂർ-കടമ്പനാട് ഭദ്രാസനം നൽകിയ സ്വീകരണം മലങ്കര കത്തോലിക്ക സഭ മേജർ ആർച് ബിഷപ് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.