ജില്ലയിൽ കെ റെയിൽ സർവേ പുരോഗമിക്കുന്നു

പന്തളം: പന്തളം നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിലൂടെ കടന്നുപോകുന്ന കെ റെയിൽ പദ്ധതിക്ക്​ സർവേ പുരോഗമിക്കുന്നു. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പി​ൻെറ മുന്നൊരുക്കവും സജീവമായി​. നടത്തിപ്പിൽ അനിശ്ചിതത്വം നിലനിൽക്കുമ്പോഴും പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് തിരുവല്ലയിൽ റവന്യൂ വകുപ്പി​ൻെറ നേതൃത്വത്തിൽ ഓഫിസ് ഉടൻ പ്രവർത്തനം ആരംഭിക്കും. ​െഡപ്യൂട്ടി കലക്ടർ, തഹസിൽദാർ, രണ്ട് ഡപ്യൂട്ടി തഹസിൽദാർമാർ, രണ്ട് ക്ലർക്കുമാർ എന്നിവരടങ്ങുന്ന ടീം രൂപവത്കരിച്ച്​ പ്രത്യേക സംഘത്തെ നിയമിച്ചു. പത്തനംതിട്ട-ആലപ്പുഴ ജില്ല അതിർത്തികൾ പങ്കിടുന്ന നൂറനാട് പാലമേൽ, പന്തളം നഗരസഭയിലെ മുടിയൂർക്കോണം ചേരിക്കൽ, കുളനട പഞ്ചായത്തിലെ നെട്ടൂർ, മാന്തുക ,ആലപ്പുഴ ജില്ലയിലെ കാരക്കാട്, മുളക്കുഴ വഴി ചെങ്ങന്നൂരിൽ എത്തും. പന്തളം നഗരസഭയുടെ ഒന്നാം വാർഡായ മുടിയൂർക്കോണം വഴിയാണ് റെയിൽവേ ലൈൻ കടന്നു പോവുന്നത്. ഇവിടെ പരിസരവാസികൾ ആശങ്കയിലാണ്. ഈ ഭാഗം കേന്ദ്രീകരിച്ച് സർവേ നടന്നിരുന്നു. ചിലയിടങ്ങളിൽ അടയാളപ്പെടുത്തലും നടന്നു. ഒന്നര മാസം മുമ്പ്​ വീണ്ടും ഉപകരണങ്ങളുടെ സഹായത്തോടെ സർവേ നടത്തി. എന്നാൽ, പദ്ധതി ആരെയൊക്കെ ബാധിക്കുമെന്നത് കണ്ടെത്താൻ സർവേ നടപടി ഉടൻ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. നിലവിലെ സർവേ പ്രകാരം പന്തളം നഗരസഭയുടെ പടിഞ്ഞാറ് അതിർത്തിയിലൂടെയാണ് റെയിൽവേ ലൈൻ കടന്നുപോവുക. പന്തളം വില്ലേജിലെ ബ്ലോക്ക് നമ്പർ ഒന്ന്, ആറ്, ഏഴ്, എട്ട്, 10, 11, 27, 28, 37, 43, 44, 55, 59, 60, 61, 696 റീസർവേ നമ്പറുകളിൽപെടുന്ന സ്ഥലം പദ്ധതി പ്രദേശത്താണ്. 4.5 ഏക്കർ സ്ഥലം പദ്ധതിയുടെ പരിധിയിൽ വരും. ഇവിടങ്ങളിലെ ഭൂരിഭാഗം സ്ഥലവും വിശാല കരിങ്ങാലി പാടശേഖരമാണ്. ഫോട്ടോ: നേര​േത്ത നടത്തിയ സർവേ പ്രകാരം കെ റെയിൽ കടന്നു പോകുന്ന പന്തളം-മാവേലിക്കര റോഡിലെ മുടിയൂർക്കോണം ഭാഗം 2. സർവേ പ്രകാരം കെ റെയിൽ കടന്നുപോകുന്ന കരിങ്ങാലി പാടശേഖരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.