പ്രസംഗമത്സര വിജയികൾ

പത്തനംതിട്ട: നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ ജില്ലതല പ്രസംഗമത്സരം സംഘടിപ്പിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. ജില്ല യൂത്ത് ഓഫിസര്‍ പി. സന്ദീപ് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സിന്ധു അനില്‍, ജില്ല യൂത്ത് പ്രോഗ്രാം ഓഫിസര്‍ എസ്.ബി. ബീന, സജയന്‍ ഓമല്ലൂര്‍, വി. ഷിജി, എം.ബി. ദിലീപ് കുമാര്‍, എം.ജി. ഗോപകുമാര്‍, എ.എസ്. അനൂപ്, മഹേഷ് എം. നായര്‍ എന്നിവര്‍ സംസാരിച്ചു. ദേശസ്‌നേഹവും രാഷ്്ട്ര നിര്‍മാണവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച മത്സരത്തില്‍ സോനു സി. ജോസ്, സിനി സാബു, നയന സിബി ജോണ്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ...................... തുല്യത പഠിതാക്കൾക്ക് ഇലന്തൂര്‍ ബ്ലോക്കിൻെറ ആദരം പത്തനംതിട്ട: ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പത്താംതരം-പ്ലസ് ടു തുല്യത പഠനപദ്ധതിയില്‍ ഉന്നതവിജയം നേടിയ പഠിതാക്കളെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ പി.വി. അന്നമ്മ അധ്യക്ഷത വഹിച്ചു. വിജയികളെയും മികച്ച പ്രവര്‍ത്തനം കാഴ്ച​െവച്ച ബ്ലോക്ക്തല സാക്ഷരത പ്രേരക്മാരായ ശ്രീകുമാരി, അനിതകുമാരി എന്നിവരെയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സാലി ലാലു പുന്നക്കാട്, ആതിര ജയന്‍, ഡിവിഷന്‍ അംഗങ്ങളായ വി.ജി. ശ്രീവിദ്യ, കെ.ആര്‍. അനീഷ, ജിജി ചെറിയാന്‍ മാത്യു, ജില്ല സാക്ഷരത മിഷന്‍ കോഓഡിനേറ്റര്‍ ടോജോ ജേക്കബ്, ബി.ഡി.ഒ സി.പി. രാജേഷ് കുമാര്‍ തുടങ്ങിയവർ സംസാരിച്ചു. .................................. നികുതി പിരിവ് ക്യാമ്പ് മല്ലപ്പള്ളി: കൊറ്റനാട് ഗ്രാമപഞ്ചായത്ത് 2021-22 ഊര്‍ജിത നികുതി പിരിവ് ക്യാമ്പ് ആറുമുതല്‍ ആരംഭിക്കും. രാവിലെ 11 മുതല്‍ മൂന്നുവരെയാണ് ക്യാമ്പ്. 2021-22 വര്‍ഷം വരെയുള്ള കെട്ടിട നികുതി കുടിശ്ശിക ഉള്ളവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തി താഴെപ്പറയുന്ന സ്ഥലങ്ങളില്‍ നികുതിയൊടുക്കി ജപ്തി നടപടികളില്‍നിന്ന്​ ഒഴിവാകാനാകുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04692773253. ഡിസംബര്‍ ആറ്, ഏഴ് -പെരുമ്പെട്ടി ചന്ത. ഡിസംബര്‍ എട്ട്, ഒമ്പത് -കണ്ടന്‍പേരൂര്‍ ചന്ത. ഡിസംബര്‍ 10,13 -ചാലാപ്പള്ളി ജങ്​ഷന്‍. ഡിസംബര്‍ 14 -തീയാടിക്കല്‍ ജങ്​ഷന്‍. ഡിസംബര്‍ 15 -വെള്ളയില്‍ ജങ്ഷന്‍. ..................... ചിത്രം PTL 10 INDIRA തുല്യത പഠനപദ്ധതിയില്‍ ഉന്നതവിജയം നേടിയവരെ ആദരിക്കാൻ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വിജയോത്സവം പ്രസിഡൻറ്​ ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.