ആഘോഷം വേണ്ടെന്ന് പ്രിൻസിപ്പൽ; പ്രതിഷേധവുമായി വിദ്യാർഥികൾ

പന്തളം: എൻ.എസ്.എസ് കോളജിൽ നവാഗതരെ സ്വീകരിക്കുന്നതിന് വിദ്യാർഥികൾ സംഘടിപ്പിക്കുന്ന ആഘോഷങ്ങൾക്ക് പ്രിൻസിപ്പൽ അനുമതി നിഷേധിച്ചു. മൂന്നുദിവസം കോളജിന് പ്രിൻസിപ്പൽ അവധി പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച വിവിധ വിദ്യാർഥി യൂനിയൻ പ്രതിനിധികൾ പ്രിൻസിപ്പലിനെ ഉപരോധിച്ചിരുന്നു. പൊലീസ് എത്തിയാണ് സമരക്കാരെ നീക്കിയത്. പന്തളം എൻ.എസ്.എസ് കോളജിൽ കഴിഞ്ഞ ചൊവ്വാഴ്ച വിദ്യാർഥികൾ ആഘോഷപരിപാടി സംഘടിപ്പിക്കാൻ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട് പ്രിൻസിപ്പലിനെ സമീപിച്ചിരുന്നു. അനുമതി നിഷേധിച്ച പ്രിൻസിപ്പൽ കോളജിന് അവധി പ്രഖ്യാപിക്കുകയായിരുന്നു. വെള്ളിയാഴ്ച വീണ്ടും വിദ്യാർഥികൾ ഇതേ ആവശ്യമുന്നയിച്ച് പ്രിൻസിപ്പലിനെ സമീപിച്ചത് തർക്കത്തിനിടയാക്കി. പൊലീസ് എത്തി വിദ്യാർഥികളെ നീക്കി. പിന്നീട് പ്രിൻസിപ്പലുമായി ചർച്ച നടത്തി തിങ്കളാഴ്ച മുതൽ കോളജ്​ തുറക്കാൻ തീരുമാനിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.