ജില്ലയില്‍ മലമ്പനി നിര്‍മാർജന പ്രവര്‍ത്തനം തുടങ്ങി -ഡി.എം.ഒ

പത്തനംതിട്ട: 2022 മാര്‍ച്ചില്‍ ജില്ലയെ മലമ്പനി വിമുക്ത ജില്ലയായി പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പരിശീലന പരിപാടി ആരംഭിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ദേശീയ പ്രാണിജന്യ നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് പദ്ധതി. തദ്ദേശീയമായി ജില്ലയില്‍ മലമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നോ വിദേശരാജ്യങ്ങളില്‍നിന്നോ വരുന്നവരിലാണ് മലമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. മലമ്പനി ബാധിതരെ കണ്ടെത്തുന്നതില്‍ ജില്ലയില്‍ ആശുപത്രി അടിസ്ഥാനമാക്കിയുള്ള നിരീക്ഷണവും നടക്കുന്നുണ്ട്. ബ്ലഡ് സ്മിയര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധന, റാപ്പിഡ് ടെസ്്റ്റ് കിറ്റ് ഉപയോഗിച്ചുള്ള പരിശോധന എന്നിവയിലൂടെയാണ് മലമ്പനി സ്ഥിരീകരിക്കുന്നത്. പരിശോധന സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമാണ്. ഇതര സംസ്ഥാന തൊഴിലാളികളെ പരിശോധനക്ക് വിധേയമാക്കും. ഇതിനോടൊപ്പം മൈക്രോ ഫൈലേറിയ കണ്ടുപിടിക്കാനും രക്തപരിശോധന നടത്തുന്നുണ്ട്. വിദേശത്തുനിന്ന് വരുന്നവരിലും അന്തർ സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവരിലുമാണ് മലേറിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. ......................... തൊഴിലുറപ്പ് പദ്ധതിയില്‍ വൃക്ഷ​​ൈത്ത ഉൽപാദനത്തിന് ഇലന്തൂര്‍ ബ്ലോക്ക് പത്തനംതിട്ട: ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫലവൃക്ഷത്തൈകള്‍ ഉല്‍പാദിപ്പിക്കും. ഇതിനായി ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് ഗവ. ഐ.ടി.ഐയില്‍ 12 മദര്‍ ബെഡുകള്‍ തയാറാക്കും. 12 ബെഡുകളില്‍നിന്ന് 18,000 തൈകള്‍ ഉൽപാദിപ്പിക്കും. എല്ലാ ഗ്രാമപഞ്ചായത്തുകളിലും 2500 പോളി ബാഗുകള്‍ വീതം തയാറാക്കി തൈ വിതരണത്തിന് സജ്ജമാക്കും. തേക്ക്, ഈട്ടി, ചന്ദനം, ആര്യവേപ്പ്, മാതളം, നീര്‍മരുത്, പ്ലാവ് ഉള്‍പ്പെടെ 17 ഇനങ്ങളാണ് ഉൽപാദിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ അസി.​ സെക്രട്ടറിമാര്‍, സാമൂഹിക വനവത്​കരണ വിഭാഗം ഉദ്യോഗസ്ഥര്‍, വില്ലേജ് എക്സ്​റ്റന്‍ഷന്‍ ഓഫിസര്‍മാര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എന്‍ജിനീയര്‍മാര്‍, ഓവര്‍സിയര്‍മാര്‍ എന്നിവരുടെ യോഗം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ഫോറസ്ട്രി സെക്​ഷന്‍ ഓഫിസര്‍ സി.വി. ബിജു നഴ്‌സറി രൂപവത്കരണം വിശദീകരിച്ചു. ബ്ലോക്ക് ഡെവലപ്‌മൻെറ്​ ഓഫിസര്‍ സി.പി. രാജേഷ്‌കുമാര്‍, ജനറല്‍ എക്സ്​റ്റന്‍ഷന്‍ ഓഫിസര്‍ അംബിരാജ് പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.