പത്തനംതിട്ട: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കെ.എസ്.ഇ.ബിയുടെ ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസര്‍വോയറിൻെറ ഷട്ടറുകൾ ഉയർത്താൻ സാധ്യത. ഡാമിൻെറ പരമാവധി ജലനിരപ്പ് 981.46 മീറ്ററാണ്. വെള്ളിയാഴ്ച ജലനിരപ്പ് 980.34 മീറ്ററിലെത്തി. ഇതിനെ തുടർന്ന് അണക്കെട്ട് സുരക്ഷ വിഭാഗം നീല അലര്‍ട്ട് പ്രഖ്യാപിച്ചു. പമ്പാ നദിയുടെയും കക്കാട്ടാറിൻെറയും ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടർ ഡോ. ദിവ്യ എസ്.അയ്യര്‍ അറിയിച്ചു. ........................ ക്ഷീരോൽപാദന മേഖല സ്വയം പര്യാപ്തതയിലേക്ക് അടുക്കുന്നു - മന്ത്രി ചിഞ്ചുറാണി പത്തനംതിട്ട: കേരളത്തിലെ ക്ഷീരോൽപാദന മേഖല സ്വയം പര്യാപ്തതയിലേക്ക് അടുക്കുകയാണെന്നും സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിവിധ പദ്ധതികള്‍ പാല്‍ ഉൽപാദനം വര്‍ധിപ്പിക്കുന്നതിനും ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതിനും സഹായകരമാണെന്നും മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കോട്ടൂര്‍ ക്ഷീരോൽപാദക സഹകരണ സംഘം കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അഡ്വ. മാത്യു ടി.തോമസ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തി. കോട്ടൂര്‍ സംഘത്തിന് ക്ഷീരവികസന വകുപ്പില്‍നിന്നുള്ള ആവശ്യാധിഷ്്ഠിത ധനസഹായവിതരണം ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. സിന്ധു നിര്‍വഹിച്ചു. തിരുവനന്തപുരം മേഖല യൂനിയന്‍ കണ്‍വീനര്‍ എന്‍. ഭാസുരാംഗന്‍, അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ വി.എസ്. പത്മകുമാര്‍, കെ.ആര്‍. മോഹനന്‍പിള്ള, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ചന്ദ്രമോഹന്‍, കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.ഡി. ദിനേശ്കുമാര്‍, തിരുവനന്തപുരം മേഖല യൂനിയന്‍ എം.ഡി ഡി.എസ്. കോണ്ട, ജില്ല പഞ്ചായത്ത് അംഗം സി.കെ. ലതാകുമാരി, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് ജോണ്‍, തിരുവനന്തപുരം മേഖല യൂനിയന്‍ മുന്‍ ഡയറക്ടര്‍ ജോസഫ് ചാമത്തില്‍, രാഷ്്ട്രീയ പാര്‍ട്ടി പ്രതിനിധികളായ രാജശേഖരക്കുറുപ്പ്, മണിലാല്‍, പത്തനംതിട്ട ഡയറി മാനേജര്‍ സി.എ. മുഹമ്മദ് അന്‍സാരി, കോട്ടൂര്‍ ക്ഷീരസംഘം പ്രസിഡൻറ് രവീന്ദ്രന്‍നായര്‍, സെക്രട്ടറി സി. വിദ്യ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ PTL 13 CHINCHU KOTTOOR കോട്ടൂര്‍ ക്ഷീരോൽപാദക സഹകരണ സംഘം കെട്ടിടം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.