റാന്നി: വടശ്ശേരിക്കര അരീയ്ക്കക്കാവിൽ കാട്ടാനയിറങ്ങി നാശം വിതച്ചു. അറയ്ക്കൽ വീട്ടിൽ ശിവദാസ കൈമളുടെ കൃഷിയിടത്തിലാണ് വ്യാഴാഴ്ച പുലർച്ച ആനയിറങ്ങിയത്. പുലർച്ച ഒന്നരയോടെയാണ് ഒറ്റയാൻ കൃഷിയിടത്തിൽ എത്തിയത്. തേനീച്ചക്കൂടുകൾ ഉണ്ടായാൽ വന്യമൃഗശല്യം കുറയുമെന്ന് അധികൃതർ പറയുമ്പോൾ ഈച്ചക്കൂടുകൾ ഉൾപ്പെടെയാണ് ആന നശിപ്പിച്ചത്. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്ന് കർഷകൻ പറഞ്ഞു. ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും എന്നാൽ, വനത്തിനോട് ചേർന്നുള്ളതുമായ ജനവാസ കേന്ദ്രത്തിലാണ് ആനശല്യം ഉണ്ടായിരിക്കുന്നത്. വനത്തിനോട് ചേർന്ന സ്ഥലമായ ഒളികല്ലിൽ കഴിഞ്ഞയിടക്ക് ആനയെത്തി ശല്യംചെയ്തിരുന്നു. അതിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉൾവനത്തിലേക്ക് ഓടിച്ചിരുന്നു. പന്നി, കുരങ്ങ്, മയിൽ തുടങ്ങിയ വന്യജീവികളുടെ ശല്യം സഹിക്കാൻകഴിയാത്ത സാഹചര്യത്തിൽ ഇത് നേരിടാൻ ബാങ്കിൽനിന്ന് ലക്ഷങ്ങൾ കടമെടുത്താണ് വേലികൾ തീർത്ത് കൃഷി ചെയ്തിരുന്നതെന്ന് ശിവദാസ കൈമൾ പറഞ്ഞു. കൃഷിയും മത്സ്യകൃഷിയും നടത്തിയാണ് കോവിഡ് കാലത്ത് അന്നം കണ്ടെത്തിയിരുന്നത്. വാഴ, ചേമ്പ്, കിഴങ്ങ്, കാച്ചിൽ, തേനീച്ചക്കൂട് എന്നിവയാണ് ആന നശിപ്പിച്ചത്. വിളകളും കൃഷി ആയുധങ്ങളും സൂക്ഷിക്കാൻ നിർമിച്ചിരുന്ന ഷെഡും നശിപ്പിച്ചു. അതിൻെറ ഉള്ളിൽ വിളവെടുത്ത് വിൽക്കുന്നതിനായി സൂക്ഷിച്ചിരുന്ന ചേമ്പും കിഴങ്ങും കാച്ചിലും ആന തിന്നുകയും നശിപ്പിക്കുകയും ചെയ്തു. കിടപ്പാടംപോലും നഷ്ടപ്പെട്ട് പെരുവഴിയിലിറങ്ങേണ്ട ഗതികേടിലാണ് കർഷകർ. വിളകൾ നശിച്ചതിൻെറ നഷ്ടപരിഹാരത്തിന് ശ്രമിച്ചാൽ തുച്ഛമായ പ്രതിഫലമാണ് ലഭിക്കുക. അപേക്ഷ കൊടുക്കാനുണ്ടാകുന്ന ചെലവിനുപോലും നഷ്ടപരിഹാരത്തുക തികയില്ല. Ptl rni - 1 elephant ഫോട്ടോ: അരീയ്ക്കകാവിൽ അറയ്ക്കൽ ശിവദാസ കൈമളുടെ കൃഷി ആന നശിപ്പിച്ചനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.