പന്തളം-പമ്പ കെ.എസ്.ആർ.ടി.സി ബസ് സർവിസ് നിർത്തലാക്കിയതിൽ പ്രതിഷേധം

പന്തളം: പന്തളത്തുനിന്ന്​ എല്ലാ ദിവസവും രാവിലെയും വൈകീട്ടും പമ്പക്ക് സർവിസ് നടത്തിയിരുന്ന ബസ് നിർത്തലാക്കിയ അധികൃതരുടെ നടപിടിയിൽ കേരള കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കഴിഞ്ഞദിവസം ശബരിമലക്ക്​ പോകേണ്ട അയ്യപ്പന്മാരെ പത്തനംതിട്ട ബസിൽ കയറ്റി അവിടെനിന്നും പമ്പ ബസിനു കയറ്റിവിട്ട നടപടി പന്തളത്തോട്​ കാട്ടുന്ന അവഗണനയാണെന്ന് കമ്മിറ്റി ആരോപിച്ചു. ബസ് സർവിസ് തുടങ്ങിയില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നു കമ്മിറ്റി മുന്നറിയിപ്പ് നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്‌ മാത്യു സാമൂവൽ അധ്യക്ഷതവഹിച്ചു. ജോൺ തുണ്ടിൽ, വർഗീസ് ദാനിയൽ, അനീഷ് കൊരണ്ടിപ്പള്ളിൽ, സി.ഒ കോശി, ജേക്കബ്, രതീഷ് ജയകുമാർ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.