തിരുവല്ല: വനിത നേതാവിനെ പീഡിപ്പിച്ച് ദൃശ്യം പകർത്തിയ സംഭവത്തിൽ പ്രതികളായ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെയുള്ളരെ അറസ്റ്റ് ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. ചൊവ്വാഴ്ച രാവിലെ പത്തരക്ക് സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് ആരംഭിച്ച മാർച്ച് സ്റ്റേഷന് 50 മീറ്റർ അകലെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡ് തള്ളിനീക്കി പ്രവർത്തകർ മുമ്പോട്ടുപോകാൻ ശ്രമിച്ചതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഒടുവിൽ മുതിർന്ന നേതാക്കൾ ചേർന്ന് പ്രവർത്തകരെ ശാന്തരാക്കി. ഡി.സി.സി പ്രസിഡൻറ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ആർ. ജയകുമാർ അധ്യക്ഷതവഹിച്ചു. സ്ത്രീപീഡകരുടെ സംരക്ഷകരായി എൽ.ഡി.എഫ് സർക്കാർ മാറിയിരിക്കുകയാണെന്ന് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടി സംഘടിപ്പിക്കുമെന്നും പറഞ്ഞു. കെ.പി.സി.സി നിർവാഹക സമിതിയംഗം ജോർജ് മാമ്മൻ കൊണ്ടൂർ, ഡി.സി.സി ജനറൽ സെക്രട്ടറി സതീഷ് ചാത്തങ്കരി, നേതാക്കളായ ബിജിമോൻ ചാലാക്കേരി, രാജേഷ് ചാത്തങ്കരി, വിശാഖ് വെൺപാല, ജിജോ ചെറിയാൻ, അഭിലാഷ് വെട്ടിക്കാടൻ, രതീഷ് പാലിയിൽ, ജിനു തോമ്പുംകുഴി, സജി എം.മാത്യു, റോജി കാട്ടാശ്ശേരി, ജോസ് വി.ചെറി, അഡ്വ. വിബിത ബാബു, അരുന്ധതി അശോക് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.