ആറന്മുള: മധ്യതിരുവിതാംകൂറിൻെറ സാംസ്‌കാരിക തലസ്ഥാനമായ ആറന്മുളയുടെ സമഗ്രവികസനത്തിന് ആറന്മുള പാക്കേജ് അനുവദിക്കണമെന്ന് ആറന്മുള വികസന സമിതി ആവശ്യപ്പെട്ടു. നെല്‍കൃഷിയിലൂടെ ആറന്മുളയെ കേരളത്തിൻെറ മറ്റൊരു നെല്ലറ ആക്കുന്നതിനും ജലവിനോദ സഞ്ചാരത്തിലൂടെ കുമരകത്തിൻെറ വേറിട്ടൊരു പതിപ്പ് ഉണ്ടാക്കാനും കഴിയുംവിധം പാക്കേജ് നടപ്പാക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവയുടെ സഹകരണത്തില്‍ ജനപങ്കാളിത്തത്തോടുകൂടി വേണം പാക്കേജ് നടപ്പാക്കേണ്ടത്. നിവേദനം മന്ത്രി വീണ ജോര്‍ജ് മുഖേന മുഖ്യമന്ത്രി, മറ്റ് വകുപ്പു മന്ത്രിമാര്‍ എന്നിവർക്കും കലക്ടര്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എന്നിവര്‍ക്കും നല്‍കാന്‍ തീരുമാനിച്ചതായി പ്രസിഡൻറ് പി.ആര്‍. രാധാകൃഷ്ണന്‍, സെക്രട്ടറി അശോകന്‍ മാവുനില്‍ക്കുന്നതില്‍ എന്നിവര്‍ അറിയിച്ചു. ശബരിമല തീര്‍ഥാടനം: അഞ്ചിനത്തിന് വില നിശ്ചയിച്ചു പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്കിനോടനുബന്ധിച്ച് മെഷീന്‍ ചായ, കോഫി ഉള്‍പ്പെടെ അഞ്ചിനത്തിന് വില നിശ്ചയിച്ച് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. ചായ(മെഷീന്‍ 90 എം.എല്‍) സന്നിധാനത്ത് ഒമ്പതുരൂപ. പമ്പ, ഔട്ടര്‍ പമ്പ എന്നിവിടങ്ങളില്‍ എട്ടുരൂപ. കോഫി (മെഷീന്‍ 90 എം.എല്‍) സന്നിധാനത്ത് 11 രൂപ, പമ്പ, ഔട്ടര്‍ പമ്പ എന്നിവിടങ്ങളില്‍ 10 രൂപ. മസാല ടീ (മെഷീന്‍ 90 എം.എല്‍) സന്നിധാനത്ത് 17 രൂപ, പമ്പയില്‍ 16, ഔട്ടര്‍ പമ്പയില്‍ 15. ലെമണ്‍ ടീ (മെഷീന്‍ 90 എം.എല്‍) സന്നിധാനത്ത് 17 രൂപ, പമ്പയില്‍ 16, ഔട്ടര്‍ പമ്പയില്‍ 15. ഫ്ലേവേഡ് ഐസ് ടീ (മെഷീന്‍ 200 എം.എല്‍) സന്നിധാത്ത് 22 രൂപ, പമ്പ, ഔട്ടര്‍ പമ്പ എന്നിവിടങ്ങളില്‍ 20 രൂപയുമാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.