കോന്നി വനം ഡിവിഷനിൽ ദുരന്തനിവാരണത്തിന്​ മാസ്​റ്റർ പ്ലാൻ തയാറാക്കുന്നു

കോന്നി: കോന്നി വനംഡിവിഷനിൽ ദുരന്ത നിവാരണത്തിന്​ മാറ്റർ പ്ലാന്‍ തയാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. മഹാത്മഗാന്ധി സര്‍വകലാശാല പരിസ്ഥിതി ശാസ്ത്ര പഠനവകുപ്പി​ൻെറ സഹായത്തോടെയാണ് പ്ലാന്‍ തയാറാക്കുന്നത്. ആദിവാസി സമൂഹങ്ങള്‍ ഉപജീവനത്തിന്​ ആശ്രയിക്കുന്ന തടിയിതര വനവിഭവങ്ങളുടെ ശാസ്ത്രീയ പരിപാലനത്തിനുള്ള പദ്ധതിയും സര്‍വകലാശാലയുടെ സഹായത്തോടെ തയാറാക്കും. ഇതി​ൻെറ ഭാഗമായി പരിസ്ഥിതി ശാസ്ത്ര പഠനവകുപ്പിലെ അധ്യാപകര്‍, ഗവേഷകര്‍, എം.എസ്.സി എന്‍വയോണ്‍മൻെറല്‍ ആന്‍ഡ് ഡിസാസ്​റ്റര്‍ മാനേജ്മൻെറ് വിദ്യാർഥികള്‍ എന്നിവര്‍ കോന്നി, അച്ഛന്‍കോവില്‍ വനം ഡിവിഷനില്‍ ഉള്‍പ്പെട്ട നീര്‍ത്തടങ്ങളും വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങളും ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശങ്ങളും സന്ദര്‍ശിച്ചു. അഡച്ചന്‍കോവില്‍ നീര്‍ത്തടത്തില്‍ അച്ചന്‍കോവില്‍, കോന്നി വനം ഡിവിഷനുകളില്‍ ഉള്‍പ്പെട്ട 50 നീര്‍ത്തടങ്ങളാണ് പഠനവിധേയമാക്കുന്നത്. 1340.4001 ച.കി.മീ വിസ്തൃതിയുള്ള അച്ചന്‍കോവില്‍ നീര്‍ത്തടത്തില്‍ കോന്നി മുതല്‍ പശ്ചിമഘട്ട മലനിരകളുടെ അതിര്‍ത്തി വരെയുള്ള 654.104 ച. കി.മീ വിസ്തൃതിയിലാണ് പഠനവിധേയമാക്കുന്ന 50 നീര്‍ത്തടങ്ങള്‍ വ്യാപിച്ച് കിടക്കുന്നത്. അച്ചന്‍കോവിലാറിന് ഏറ്റവും കൂടുതല്‍ ജലം പ്രദാനം ചെയ്യുന്ന നീര്‍ത്തടമാണ് കല്ലാര്‍. കല്ലാറി​ൻെറ വൃഷ്​ടിപ്രദേശങ്ങള്‍ സമുദ്രനിരപ്പില്‍നിന്ന്​ 1923 മീറ്റര്‍ മുതല്‍ വ്യാപിച്ച് കിടക്കുന്നു. കല്ലാര്‍ അച്ചന്‍കോവിലാറുമായി കൂടിച്ചേരുന്ന സ്ഥലത്ത് സമുദ്രനിരപ്പില്‍നിന്ന് 72 മീറ്ററാണ് ഉയരം. കോന്നി അച്ചന്‍കോവില്‍ റോഡ് കടന്നുപോകുന്ന സ്ഥലങ്ങള്‍ പലതും തീരമിടിച്ചിലിനും സാധ്യതയുള്ളതാണ്. അതിവൃഷ്​ടി മൂലം തീരമിടിയുകയും മണ്ണൊലിക്കുകയും ചെയ്ത അറുതലക്കയം, വളയം, ചിറ്റാർ, തുറ, ചീങ്കണ്ണികയം എന്നിവിടങ്ങളിലും മൂന്നുദിവസത്തിനിടെ സംഘം സന്ദര്‍ശിച്ചു. കോന്നി ഡി.എഫ്.ഒ ശ്യാം മോഹന്‍ലാല്‍, പരിസ്ഥിതി ശാസ്ത്ര പഠനവകുപ്പ് മേധാവിയും ഡിസാസ്​റ്റര്‍ മാനേജ്​മൻെറ്​ വിദഗ്ധനുമായ ഡോ. കെ.ആര്‍. ബൈജു, അസി. പ്രഫ. ഡോ. മഹേഷ് മോഹന്‍, ഡോ. എച്ച്.ടി. ഹര്‍ഷ, സന്തോഷ് കുമാര്‍, വിഷ്ണു എന്‍.ജി, സരിത വി.കെ എന്നിവര്‍ സര്‍വേ നേതൃത്വം നല്‍കി. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡൻറ് രേഷ്മ മറിയം റോയിയും സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.