ഈസ്​റ്റ്​ കോഓപറേറ്റിവ് ബാങ്ക്: പ്രഫ. ഡോ. ജേക്കബ് ജോർജ് പ്രസിഡൻറ്​

ഇരവിപേരൂർ: തിരുവല്ല ഈസ്​റ്റ്​ കോഓപറേറ്റിവ് ബാങ്ക് പ്രസിഡൻറായി പ്രഫ. ഡോ. ജേക്കബ് ജോർജ്​ തെരഞ്ഞെടുക്കപ്പെട്ടു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് മുൻ പ്രിൻസിപ്പലാണ്. മല്ലപ്പള്ളി സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ, സി.പി.എം മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. മല്ലപ്പള്ളി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്​, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, മാർത്തോമ സഭ ട്രസ്​റ്റി, ചങ്ങനാശ്ശേരി എസ്.ബി കോളജ്​ യൂനിയൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1953ൽ ആരംഭിച്ച ഈസ്​റ്റ്​ കോഓപറേറ്റിവ് ബാങ്കിന് 12 പഞ്ചായത്തുകളിലായി ഇപ്പോൾ 18 ശാഖകൾ പ്രവർത്തിക്കുന്നു. അഴിമതിരഹിതമായി ബാങ്കി​ൻെറ വിപുലീകരണത്തിനായി പ്രവർത്തിക്കുമെന്നും സാധാരണ ഓഹരി ഉടമകളുടെയും റിട്ടയർ ചെയ്തവർ ഉൾപ്പെടെയുള്ള ജീവനക്കാരുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്തിയ പരിഗണന നൽകുമെന്നും പ്രസിഡൻറ് പറഞ്ഞു. പടം: PTL42jacob george പ്രഫ. ഡോ. ജേക്കബ് ജോർജ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.