ഇടത്താവളത്തിൽ കുടിവെള്ളമെത്തിച്ച് എ.ഐ.വൈ.എഫ്

റാന്നി: ശബരിമല ഇടത്താവളമായ റാന്നി രാമപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ശുദ്ധജല വിതരണം തടസ്സപ്പെട്ടു. തുടര്‍ന്ന് അയ്യപ്പന്‍മാര്‍ക്ക് എ.ഐ.വൈ.എഫ് റാന്നി മേഖല കമ്മിറ്റി അടിയന്തര സഹായമെത്തിച്ചു. ഞായറാഴ്ച രാത്രിയാണ് ക്ഷേത്രത്തില്‍ എത്തി വിരിവെച്ച അയ്യപ്പൻമാര്‍ കുടിവെള്ളം ഇല്ലാതെ വലഞ്ഞത്. കുടിവെള്ളം ഇല്ലെന്ന വിവരം അറിഞ്ഞതോടെ കനത്ത മഴയെയും അവഗണിച്ച് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ വാഹനത്തില്‍ വെള്ളമെത്തിച്ച് ക്ഷേത്ര ടാങ്കില്‍ നിറച്ചു. രാത്രിയിൽ നിരവധി അയ്യപ്പന്‍മാരാണ് ക്ഷേത്രത്തിൽ തങ്ങുന്നത്. വെള്ളമില്ലാതെ പ്രഭാതകൃതങ്ങള്‍ നിർവഹിക്കാനും മറ്റുമുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി റാന്നി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ രാത്രിയിൽ തന്നെ ആവിശ്യമായ കുടിവെള്ളം ലഭ്യമാക്കുകയായിരുന്നു. റാന്നി മേഖല സെക്രട്ടറി മനീഷ് മുണ്ടപ്പുഴ, മണ്ഡലം സെക്രട്ടറി വിപിന്‍ പി. പൊന്നപ്പന്‍, സി.പി.ഐ ലോക്കല്‍ സെക്രട്ടറി തെക്കേപ്പുറം വാസുദേവന്‍,ജോജോ കോവൂര്‍, കെ.എസ്. അരവിന്ദ് കാലായില്‍ എന്നിവര്‍ നേതൃത്വം നല്‍കി. Ptl rni - 2 water ഫോട്ടോ: എ.ഐ.വൈ.എ‌ഫ് പ്രവർത്തകർ റാന്നി രാമപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ കുടിവെള്ളമെത്തിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.