മല്ലപ്പള്ളിയിൽ വൈദ്യുതിമുടക്കം പതിവാകുന്നു

മല്ലപ്പള്ളി: ടൗണിലും പരിസരങ്ങളിലും അനുഭവപ്പെടുന്ന വൈദ്യുതി മുടക്കത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. വൈദ്യുതിമുടക്കം പതിവായതോടെ വിവിധ ആവശ്യങ്ങൾ താലൂക്ക് ആസ്ഥാനത്ത് സർക്കാർ ഓഫിസുകളിലുംമറ്റും എത്തുന്ന നൂറുകണക്കിന് ആളുകളാണ് ദുരിതം അനുഭവിക്കുന്നത്. ചില സമയങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതിയില്ലാത്ത അവസ്ഥയാണെന്ന് ഉപഭോക്താക്കൾ പറയുന്നു. അധികൃതരുടെ അനാസ്ഥയാണ് വൈദ്യുതി മുടക്കത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. മിനിറ്റുകളും സെക്കൻഡുകളും ഇടവിട്ട് വൈദ്യുതി മുടങ്ങുന്നതിനാൽ വൈദ്യുതോപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.