റാന്നി: ബസുകൾ റാന്നി സ്റ്റാൻഡിലെത്താത്തതിനെതുടർന്ന് യാത്രക്കാർ വലയുന്നു. പെരുനാട്, അത്തിക്കയം, എരുമേലി, കോട്ടയം, മണിമല തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് റാന്നിയിലേക്കത്തുന്ന സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ റാന്നി സ്റ്റാൻഡിലെത്താതെ ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ ആളെയിറക്കി തിരികെ പോകുന്നതായാണ് പരാതി. ഇതുമൂലം പെരുമ്പുഴ ഭാഗത്ത് സ്കൂളിൽ എത്തേണ്ട വിദ്യാർഥികളും താലൂക്ക് ആശുപത്രിയിലേക്ക് പോകേണ്ട രോഗികളും തൊഴിലാളികളും മറ്റും ദുരിതത്തിലായി. ഇട്ടിയപ്പാറ സ്റ്റാൻഡിലെത്തുന്ന മുഴുവൻ ബസുകളും സ്റ്റാൻഡിലെത്തി തിരികെവരണമെന്ന് കോടതി ഉത്തരവുള്ളതാണ്. എന്നാൽ, കിഴക്കൻ മേഖലയിൽനിന്ന് എത്തുന്ന ഭൂരിഭാഗം ബസുകൾ റാന്നിയിലേക്ക് പോകാതെ യാത്രക്കാരെ പെരുവഴിയിലിറക്കിവിടുകയാണ്. ഇട്ടിയപ്പാറയിൽ ഇറങ്ങേണ്ടിവരുന്ന വിദ്യാർഥികൾ ഒന്നര കിലോമീറ്ററോളം നടന്ന് വേണം പെരുമ്പുഴയിലെ ഹയർ സെക്കൻഡറി സ്കൂളിലെത്താൻ. അതേസമയം ക്ലാസ് കഴിഞ്ഞ് ബസ് എത്തുമെന്ന പ്രതീക്ഷയിൽ റാന്നി സ്റ്റാൻഡിൽ നിൽക്കാൻ കഴിയില്ല. കുട്ടികൾക്ക് പോകേണ്ട സ്ഥലത്തേക്കുള്ള ഒരുബസും അവിടെ ഇപ്പോൾ എത്തുന്നില്ല. നേരത്തെ കോടതി ഉത്തരവിൽ പരാതികൾ ഉണ്ടാകുമ്പോൾ മാത്രം പൊലീസ് നടപടി സ്വീകരിച്ചിരുന്നു. തിരുവല്ല, കോഴഞ്ചേരി, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് മേനാതോട്ടം, അങ്ങാടി- പേട്ട വഴി എത്തുന്ന ബസുകളും മാമുക്കുവഴി അക്കരെയിലുള്ള റാന്നി സ്റ്റാൻഡിലെത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും വേണമെന്ന ചട്ടവും പാലിക്കപ്പെടുന്നില്ല. ഈ റൂട്ടിൽനിന്ന് വരുന്ന കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും പല യാത്രക്കാരെയും നിർബന്ധപൂർവം മാമുക്കിലിറക്കി ഇട്ടിയപ്പാറയിലേക്ക് പോകുകയാണ്. ഇക്കാര്യത്തിൽ പൊലീസ് നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. Ptl rni - 3 bustand
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.