വീട്ടുജോലിക്കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ദന്തഡോക്ടർ അറസ്​റ്റിൽ

പന്തളം: വീട്ടുജോലിക്കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന് ദന്തഡോക്ടറെ പന്തളം പൊലീസ് അറസ്​റ്റ്​ ചെയ്തു. പന്തളം മങ്ങാരം യക്ഷിവിളക്കാവിന് സമീപം പഞ്ചവടിയിൽ ഡോ. ജി. അനിലിനെയാണ് (48) പന്തളം പൊലീസ് അറസ്​റ്റ്​ ചെയ്തത്. ഇയാൾ ചാരുംമൂട്ടിൽ ദന്താശുപത്രി നടത്തിവരുകയാണ്​. ഞായറാഴ്ച ഉച്ചക്കാണ്​ സംഭവം. ഒരാഴ്ചമുമ്പ് ഇയാളുടെ വീട്ടിൽ ജോലിക്കെത്തിയ സ്ത്രീയെയാണ് ഇയാൾ കടന്നുപിടിച്ചത്. സ്ത്രീയുടെ ബഹളംകേട്ട് അയൽവാസികൾ പന്തളം സ്​റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാറി​ൻെറ നേതൃത്വത്തിൽ എസ്.ഐ സുനിൽകുമാറും പൊലീസ് സംഘവുമാണ് സ്ഥലത്തെത്തി അറസ്​റ്റ്​ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഫോട്ടോ: ഡോ. ജി. അനിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.