ബി.എസ്.എൻ.എൽ കേബിൾ മുറിച്ചുകടത്തിയ സംഭവം; അന്വേഷണം ഊർജിതമാക്കി

റാന്നി: റാന്നിയിൽ ബി.എസ്.എൻ.എലി‍ൻെറ കേബിൾ മുറിച്ച് കടത്തിയ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. അധികൃതരുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. സി.സി ടി.വി കാമറകൾ അടക്കം പരിശോധിച്ച് അന്വേഷിച്ചുവരുന്നു. ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് ഇവിടുന്ന് കേബിൾ കടത്തിയത്. കേബിളുകൾ മോഷ്്ടിക്കുന്ന സംഭവം റാന്നിയിൽ പുതിയതല്ല. സംഭവത്തിൽ ബി.എസ്.എൽ ഉന്നത സംഘവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. റാന്നി പാലത്തിന് സമീപം കേബിൾ സ്ഥാപിച്ച കുഴിയുടെ സമീപത്ത് അതുവഴി വാഹനത്തിൽവന്ന യാത്രക്കാരൻ ഒരാളെ കണ്ടതിനെ തുടർന്ന് വണ്ടി മാറ്റിനിർത്തി നോക്കിയപ്പോൾ ഇയാൾ ഓടിമാറി, മോഷണമാ​െണന്ന് സംശയം തോന്നിയതിനെ തുടർന്ന് ബി.എസ്.എൻ ജീവനക്കാരെ വിവരം അറിയിക്കുക കയായിരുന്നു. ജീവനക്കാർ എത്തി പരിശോധിച്ചപ്പോഴാണ് മൂന്നു മീറ്റർ നീളത്തിൽ കേബിൾ ഒരു ഭാഗം അറത്ത് മറ്റിയതായും അടുത്ത ഭാഗം പകുതിയിലധികം മുറിച്ച നിലയിലും കാണുന്നത്. മുമ്പും ഇവിടെ സമാനമായി മോഷണം നടന്നതായി പറയുന്നു. സംസ്ഥാന പാത നിർമാണവുമായി ബന്ധപ്പെട്ട്​ തകരാറിലായ കേബിൾ പുനഃസ്ഥാപിച്ചിരുന്നു. Ptl rni _3 cable ഫോട്ടോ. റാന്നി പാലത്തിന് സമീപം ടെലിഫോൺ കേബിളുകൾ മുറിച്ചതിനെ തുടർന്ന് തകരാറിലായ ഭാഗം ജീവനക്കാരൻ നന്നാക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.