ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍

റാന്നി: റാന്നി ബ്ലോക്ക് പഞ്ചായത്തില്‍ വനിത-ശിശു ക്ഷേമ വകുപ്പി‍ൻെറയും ഐ.സി.ഡി.എസി‍ൻെറയും നേതൃത്വത്തില്‍ വിതരണംചെയ്യും. ഇതിനായി വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ഭിന്നശേഷി ഉപകരണ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് നടത്തും. ഡിസംബർ ഒമ്പതിന് പെരുനാട് ശബരിമല ഇടത്താവളത്തില്‍ സീതത്തോട്, ചിറ്റാര്‍, വടശേരിക്കര, പെരുനാട്, നാറാണംമൂഴി പഞ്ചായത്തുകളും പത്തിന് റാന്നി ബ്ലോക്ക് പഞ്ചായത്ത് പാര്‍ക്കിങ് ഏരിയയില്‍ വെച്ചൂച്ചിറ, പഴവങ്ങാടി, അങ്ങാടി, റാന്നി പഞ്ചായത്തുകളിലുള്ളവരും പങ്കെടുക്കണം. ക്യാമ്പിലെത്തുന്നവര്‍ മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍, റേഷന്‍കാര്‍ഡ് എന്നിവയുടെ കോപ്പിയും കരുതണം. രാവിലെ പത്തുമുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് ക്യാമ്പെന്ന് വനിത-ശിശു വികസന അഡിഷനല്‍ ഓഫിസര്‍ അറിയിച്ചു. Ptl rni - 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.