അടൂർ: നഗരസഭ സ്റ്റേഡിയം നിർമാണം ആരംഭിക്കാത്തത്തിൽ കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റി പ്രതീകാത്മക പ്രതിഷേധ ഫുട്ബാൾ കളി നടത്തി. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് എം.ജി. കണ്ണൻ ഉദ്ഘാടനം ചെയ്തു. സ്റ്റേഡിയത്തിൻെറ നിർമാണത്തിന് കിഫ്‌ബി അനുവദിച്ച 10 കോടി എവിടെപ്പോയന്ന് ഉത്തരവാദിത്തപ്പെട്ടവർ വ്യക്തമാക്കണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കായിക പ്രേമികളുടെ ചിരകാല അഭിലാഷമായ സ്റ്റേഡിയത്തിൻെറ നിർമാണം ഇതുവരെ ആരംഭിക്കാത്തത് പ്രതിഷേധാർഹമാണ്. ഇത് നഗരസഭ ഭരണസമിതിയുടെ കുറ്റകരമായ അനാസ്ഥയാണെന്നും കണ്ണൻ പറഞ്ഞു. കണ്ണൻ ഫുട്ബാൾ കളി കിക്ക് ഓഫ് ചെയ്തു. റോബിൻ ജോർജ്, നെസ്മൽ കാവിളയിൽ എന്നിവർ ക്യാപ്റ്റന്മാരായി ഇരുടീമായി സെവൻസ് മത്സരമാണ് നടന്നത്. മണ്ഡലം പ്രസിഡൻറ് ഷിബു ചിറക്കരോട്ട് ഗോൾ കീപ്പറായി. ഏഴംകുളം അജു, മോനച്ചൻ കല്ലുവിള, ടോം തോട്ടത്തിൽ, വി.വി. വർഗീസ്, ബേബി ജോൺ, ബിജു ചാങ്കൂർ, എബി തോമസ്, ജയ്സൺ ഫിലിപ്, ജോബി ജോയി, നിഖിൽ ഫ്രാൻസിസ്,അനൂപ് ചന്ദ്രശേഖർ, നന്ദു ഹരി,ഡി സുരേന്ദ്രൻ, റിനോ കോശി, റോയി തോമസ്,ബിജു ആലുംവിള,ഏബൽ സുനിഷ്, വിബി തുടങ്ങിയവർ ടൂർണമൻെറിൽ പങ്കെടുത്തു. PTL ADR Football കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക ഫുട്ബാൾ കളി യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് എം.ജി. കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.