അടൂർ: പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിൽ ശ്രീശങ്കര കലാപീഠത്തിൻെറ ഉദ്ഘാടനം നടിയും നർത്തകിയുമായ നവ്യ നായർ നിർവഹിച്ചു. പത്തുകരകളിൽനിന്നും പുറത്തുനിന്നുമുള്ള കുട്ടികൾക്ക് ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം, പഞ്ചവാദ്യം, ഇടക്ക, മദ്ദളം, ഇലത്താളം, തിമില, കൊമ്പ് എന്നീ കലകൾ കേരള കലാമണ്ഡലം നിലവാരത്തിലുള്ള അധ്യാപകർ പരിശീലനം നൽകും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. ക്ഷേത്ര ഭരണസമിതി പ്രസിഡൻറ് വികാസ് ടി.നായർ, അഖിൽ കുമാർ, ബി. വിജയൻ, പ്രശാന്ത് ചന്ദ്രൻപിള്ള, സി. ജയചന്ദ്രൻ, കലാമണ്ഡലം ആർച്ച ലക്ഷ്മി, കലാമണ്ഡലം സുരഭി സോമൻ, കലാമണ്ഡലം അഭിനന്ദ്, വിജയനുണ്ണിത്താൻ, സി. ശ്രീലേഖ എന്നിവർ സംസാരിച്ചു. PTL ADR Navya അടൂർ പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിൽ ശ്രീ ശങ്കരകലാപീഠം ചലച്ചിത്ര നടി നവ്യ നായർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.