പന്തളം: നഗരസഭയിൽ മങ്ങാരം ഭാഗത്ത് പ്രളയദുരിതം അനുഭവിക്കുന്നവർ ജനകീയ കൂട്ടായ്മ നടത്തി. അഞ്ചാം ഡിവിഷൻ കൗൺസിലർ കെ.വി. ശ്രീദേവി അധ്യക്ഷത വഹിച്ചു. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് പന്തളം നഗരസഭയിൽ പ്രളയദുരിതമനുഭവിക്കുന്ന എല്ലാ പ്രദേശങ്ങളിലെയും ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും ജനങ്ങളെയും സഹകരിപ്പിച്ച് തുടർപ്രവർത്തനം നടത്താൻ യോഗം തീരുമാനിച്ചു. ജലസേചന വകുപ്പിലെ വിദഗ്ധർ വിശദപഠനം നടത്തി പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി, ഡെപ്യൂട്ടി സ്പീക്കർ, നഗരസഭ ചെയർപേഴ്സൻ എന്നിവർക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. നഗരസഭ കൗൺസിലർമാരായ പി.കെ. പുഷ്പലത, രശ്മി രാജീവ്, മുൻ കൗൺസിലർ വി.വി. വിജയകുമാർ, എം.ബി. ബിനുകുമാർ എന്നിവർ സംസാരിച്ചു. തുടർപ്രവർത്തനങ്ങൾക്കായി 15 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. കൗൺസിലർമാരായ കെ.വി. ശ്രീദേവി, പി.കെ. പുഷ്പലത, രശ്മി രാജീവ്, രത്നമണി സുരേന്ദ്രൻ (രക്ഷാധികാരികൾ), വി.വി. വിജയകുമാർ (ചെയർമാൻ), എം.ബി. ബിനുകുമാർ (ജനറൽ കൺവീനർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. ഫോട്ടോ: ജനകീയ കൂട്ടായ്മ ജനറൽ കൺവീനർ എം.ബി. ബിനുകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.